2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'ക്രെഡിറ്റ് കാർഡിന് അനധികൃതമായി ഈടാക്കിയ ഫീസ് ബാങ്ക് തിരിച്ചുനൽകണം'; ഉത്തരവിട്ട് അബുദാബി കോടതി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 04:07 PM
പങ്കുവെക്കുക:
'ക്രെഡിറ്റ് കാർഡിന് അനധികൃതമായി ഈടാക്കിയ ഫീസ് ബാങ്ക് തിരിച്ചുനൽകണം'; ഉത്തരവിട്ട് അബുദാബി കോടതി
'ക്രെഡിറ്റ് കാർഡിന് അനധികൃതമായി ഈടാക്കിയ ഫീസ് ബാങ്ക് തിരിച്ചുനൽകണം'; ഉത്തരവിട്ട് അബുദാബി കോടതികേരളപ്രഭാതം

ക്രെഡിറ്റ് കാർഡിന് അനധികൃതമായി ഈടാക്കിയ തുക ബാങ്ക് തിരികെ നൽകണമെന്ന് അബുദാബി കോടതി. ഉപഭോക്താവിന്റെ സമ്മതം തെളിയിക്കുന്ന രേഖകൾ ഹാജരാക്കാതെ ക്രെഡിറ്റ് കാർഡിൽ പലിശയും ഫീസും ഈടാക്കിയ ബാങ്ക് 92,854 ദിർഹം ഉപഭോക്താവിന് തിരികെ നൽകണമെന്നാണ് അബുദാബി കോടതി ഉത്തരവിട്ടത്. ക്രെഡിറ്റ് കാർഡ് അക്കൗണ്ട് അടച്ചുപൂട്ടാനും കാർഡിൽ ഇനി കുടിശ്ശികയില്ലെന്ന് വ്യക്തമാക്കുന്ന ബാധ്യതാരഹിത സർട്ടിഫിക്കറ്റ് നൽകാനും കോടതി നിർദേശിച്ചു.

കോടതിയിൽ കേസ് ഫയൽ ചെയ്ത തീയതി മുതൽ തുക തിരിച്ചു നൽകുന്നതുവരെ പ്രതിവർഷം മൂന്ന് ശതമാനം പലിശയും നൽകണം. എന്നാൽ പലിശത്തുക തിരിച്ചു നൽകേണ്ട അടിസ്ഥാന തുകയായ 92,854 ദിർഹത്തിൽ കവിയരുതെന്നും കോടതി വ്യക്തമാക്കി. 2013-ൽ ബാങ്കിൽ നിന്ന് ധനസഹായത്തിനായി അപേക്ഷിച്ചപ്പോൾ 50,000 ദിർഹം ക്രെഡിറ്റ് പരിധിയുള്ള കാർഡ് ലഭിച്ചതായി ഉപഭോക്താവ് കോടതിയെ അറിയിച്ചു. കുടിശ്ശികയുള്ള തുക മുഴുവനായും അതിലധികവും അടച്ചിട്ടും ബാങ്ക് വീണ്ടും പണം ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതി. കോടതി നിയോഗിച്ച ബാങ്കിങ് വിദഗ്ധൻ അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകൾ പരിശോധിച്ചു. എന്നാൽ ക്രെഡിറ്റ് കാർഡിനായുള്ള യഥാർത്ഥ അപേക്ഷയോ പലിശനിരക്കും ഫീസും സംബന്ധിച്ച് ഉപഭോക്താവ് സമ്മതം നൽകിയതായി തെളിയിക്കുന്ന രേഖകളോ ബാങ്കിന് ഹാജരാക്കാനായില്ല. രേഖകൾ സൂക്ഷിച്ചിരുന്ന സ്ഥലത്തുണ്ടായ തീപിടിത്തത്തിൽ അവ നഷ്ടപ്പെട്ടെന്നായിരുന്നു ബാങ്കിന്റെ വിശദീകരണം.

വിദഗ്ധൻ അക്കൗണ്ട് പുനഃപരിശോധിച്ചപ്പോൾ കൂട്ടുപലിശയും ഉപഭോക്താവ് സമ്മതിച്ചതായി തെളിയിക്കാനാകാത്ത ഫീസുകളും ഒഴിവാക്കി. നിയമപരമായ പലിശ കണക്കിലെടുത്തായിരുന്നു പുനർകണക്കുകൂട്ടൽ. പരിശോധനയിൽ ക്രെഡിറ്റ് കാർഡിലൂടെ ആകെ 1.403 മില്യൺ ദിർഹം പിൻവലിച്ചതായും ഉപഭോക്താവ് 1.605 മില്യൺ ദിർഹം തിരിച്ചടച്ചതായും കണ്ടെത്തി. അക്കൗണ്ട് പുനഃക്രമീകരിച്ചപ്പോൾ 92,854 ദിർഹം ഉപഭോക്താവിന് തിരികെ ലഭിക്കേണ്ടതുണ്ടെന്ന് വിദഗ്ധൻ റിപ്പോർട്ട് ചെയ്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)