യുഎസിലെ പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാം; ഇൻഫോസിസ്, ടിസിഎസ്, മൈക്രോസോഫ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ ഐ.ടി കമ്പനികൾക്ക് സസ്പെൻഷൻ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വാഷിങ്ടൺ: വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനായുള്ള ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്ന പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ (PERM) നിന്ന് മുൻനിര ഐ.ടി കമ്പനികളെ സസ്പെൻഡ് ചെയ്ത് യു.എസ് ലേബർ ഡിപ്പാർട്ട്മെന്റ്. സിസ്റ്റം വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, എച്ച്.സി.എൽ, കോഗ്നിസന്റ്, കാപ്ജെമിനി തുടങ്ങിയ പ്രമുഖ ഇന്ത്യൻ, ആഗോള ഐ.ടി ഔട്ട്സോഴ്സിങ് കമ്പനികൾക്കും ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, അഡോബി എന്നിവർക്കുമാണ് വിലക്കേർപ്പെടുത്തിയത്. അതേസമയം, നിലവിലെ എച്ച്-1ബി (H-1B) വിസകളെ ഈ നടപടി ബാധിക്കില്ലെന്നും കമ്പനികൾക്ക് പുതിയ എച്ച്-1ബി ജീവനക്കാരെ നിയമിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതർ വ്യക്തമാക്കി. വിദേശ തൊഴിലാളികൾക്കായി തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിന് തൊഴിലുടമകൾക്ക് നിർബന്ധമായും വേണ്ട തൊഴിൽ സർട്ടിഫിക്കേഷനാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM). പ്രസ്തുത തസ്തികയിലേക്ക് യോഗ്യരും സന്നദ്ധരുമായ യു.എസ് പൗരന്മാർ ലഭ്യമല്ലെന്നും വിദേശികളെ നിയമിക്കുന്നത് സ്വദേശികളുടെ വേതനത്തെയോ തൊഴിൽ സാഹചര്യങ്ങളെയോ പ്രതികൂലമായി ബാധിക്കില്ലെന്നും ലേബർ വകുപ്പിന് മുന്നിൽ ഉറപ്പുവരുത്തുകയാണ് ഈ പ്രോഗ്രാം വഴി ചെയ്യുന്നത്. വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ യു.എസ് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിങ് ആണ് സസ്പെൻഷൻ വിവരം അറിയിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വൻസ് എന്നിവരുടെ പൂർണ പിന്തുണയോടെയാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശികളുടെ തൊഴിലവസരങ്ങൾ കവരുന്നതിനെതിരെയാണ് കർശനമായ ഈ നീക്കമെന്നും, അമേരിക്കയിൽ മൈക്രോസോഫ്റ്റിനെക്കാൾ ഈ സംവിധാനം ദുരുപയോഗം ചെയ്ത മറ്റൊരു കമ്പനിയില്ലെന്നും സോണ്ടർലിങ് കുറ്റപ്പെടുത്തി. സസ്പെൻഷൻ നിലനിൽക്കുന്ന കാലത്തോളം കമ്പനികൾക്ക് പുതിയ 'പെർം' അപേക്ഷകൾ സമർപ്പിക്കാനോ നിലവിലുള്ളവയുടെ നടപടികൾ പൂർത്തിയാക്കാനോ കഴിയില്ല. ഇതോടെ, താത്കാലിക വിസയിൽ നിന്ന് ഗ്രീൻ കാർഡിലേക്ക് മാറാൻ കാത്തിരിക്കുന്ന മലയാളി ജീവനക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളുടെ ഭാവി അനിശ്ചിതത്വത്തിലാകും. കമ്പനികൾക്ക് ഇത് വലിയ നിയമപരവും ഭരണപരവുമായ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വാഷിങ്ടൺ: വിദേശ തൊഴിലാളികൾക്ക് സ്ഥിരതാമസത്തിനായുള്ള ഗ്രീൻ കാർഡ് സ്പോൺസർ ചെയ്യുന്ന പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ പ്രോഗ്രാമിൽ (PERM) നിന്ന് മുൻനിര ഐ.ടി കമ്പനികളെ സസ്പെൻഡ് ചെയ്ത് യു.എസ് ലേബർ ഡിപ്പാർട്ട്മെന്റ്. സിസ്റ്റം വ്യാപകമായി ദുരുപയോഗം ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇൻഫോസിസ്, ടി.സി.എസ്, വിപ്രോ, എച്ച്.സി.എൽ, കോഗ്നിസന്റ്, കാപ്ജെമിനി തുടങ്ങിയ പ്രമുഖ ഇന്ത്യൻ, ആഗോള ഐ.ടി ഔട്ട്സോഴ്സിങ് കമ്പനികൾക്കും ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, അഡോബി എന്നിവർക്കുമാണ് വിലക്കേർപ്പെടുത്തിയത്.
അതേസമയം, നിലവിലെ എച്ച്-1ബി (H-1B) വിസകളെ ഈ നടപടി ബാധിക്കില്ലെന്നും കമ്പനികൾക്ക് പുതിയ എച്ച്-1ബി ജീവനക്കാരെ നിയമിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതർ വ്യക്തമാക്കി.
വിദേശ തൊഴിലാളികൾക്കായി തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിന് അപേക്ഷിക്കുന്നതിന് തൊഴിലുടമകൾക്ക് നിർബന്ധമായും വേണ്ട തൊഴിൽ സർട്ടിഫിക്കേഷനാണ് പെർമനന്റ് ലേബർ സർട്ടിഫിക്കേഷൻ (PERM). പ്രസ്തുത തസ്തികയിലേക്ക് യോഗ്യരും സന്നദ്ധരുമായ യു.എസ് പൗരന്മാർ ലഭ്യമല്ലെന്നും വിദേശികളെ നിയമിക്കുന്നത് സ്വദേശികളുടെ വേതനത്തെയോ തൊഴിൽ സാഹചര്യങ്ങളെയോ പ്രതികൂലമായി ബാധിക്കില്ലെന്നും ലേബർ വകുപ്പിന് മുന്നിൽ ഉറപ്പുവരുത്തുകയാണ് ഈ പ്രോഗ്രാം വഴി ചെയ്യുന്നത്.
വൈറ്റ് ഹൗസിൽ നടന്ന വാർത്താസമ്മേളനത്തിൽ യു.എസ് ലേബർ സെക്രട്ടറി കീത്ത് സോണ്ടർലിങ് ആണ് സസ്പെൻഷൻ വിവരം അറിയിച്ചത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, വൈസ് പ്രസിഡന്റ് ജെ.ഡി. വൻസ് എന്നിവരുടെ പൂർണ പിന്തുണയോടെയാണ് നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി. സ്വദേശികളുടെ തൊഴിലവസരങ്ങൾ കവരുന്നതിനെതിരെയാണ് കർശനമായ ഈ നീക്കമെന്നും, അമേരിക്കയിൽ മൈക്രോസോഫ്റ്റിനെക്കാൾ ഈ സംവിധാനം ദുരുപയോഗം ചെയ്ത മറ്റൊരു കമ്പനിയില്ലെന്നും സോണ്ടർലിങ് കുറ്റപ്പെടുത്തി.
സസ്പെൻഷൻ നിലനിൽക്കുന്ന കാലത്തോളം കമ്പനികൾക്ക് പുതിയ 'പെർം' അപേക്ഷകൾ സമർപ്പിക്കാനോ നിലവിലുള്ളവയുടെ നടപടികൾ പൂർത്തിയാക്കാനോ കഴിയില്ല. ഇതോടെ, താത്കാലിക വിസയിൽ നിന്ന് ഗ്രീൻ കാർഡിലേക്ക് മാറാൻ കാത്തിരിക്കുന്ന മലയാളി ജീവനക്കാർ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളുടെ ഭാവി അനിശ്ചിതത്വത്തിലാകും. കമ്പനികൾക്ക് ഇത് വലിയ നിയമപരവും ഭരണപരവുമായ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.




