2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 02:55 PM
പങ്കുവെക്കുക:
റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
റിയാദിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചുകേരളപ്രഭാതം

തിരുവനന്തപുരം മടത്തറ സ്വദേശി മുഹമ്മദ് ഹസ്സൈൻ (47) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 25 വർഷമായി പ്രവാസിയായ അദ്ദേഹം റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു.

റിയാദ്: തിരുവനന്തപുരം മടത്തറ കൊച്ചുകലുങ്ക് ഫയാസ് മൻസിലിൽ മുഹമ്മദ് ഹസ്സൈൻ (47) റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. 25 വർഷമായി പ്രവാസിയായ അദ്ദേഹം കഴിഞ്ഞ 10 വർഷമായി റിയാദിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ അപ്പോയിന്റ്മെന്റ് ലഭിച്ച് ചൊവ്വാഴ്ച ഡോക്ടറെ കാണാൻ തയ്യാറെടുക്കുന്നതിനിടയിൽ തിങ്കളാഴ്ച ഉച്ചയോടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള ക്ലിനിക്കിൽ ചികിത്സ തേടിയെങ്കിലും നില വഷളാവുകയും, വിദഗ്ധ ചികിത്സയ്ക്കായി കിങ് ഖാലിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിക്കുകയുമുണ്ടായില്ല.

മുഹമ്മദ് സുബൈർ - ഷഹർബാൻ ദമ്പതികളുടെ മകനാണ്. ഷൈജയാണ് ഭാര്യ. ഫായിസ് മോൻ, ഫിദ ഫാത്തിമ എന്നിവർ മക്കളാണ്.

മരണാനന്തര നടപടി ക്രമങ്ങളുമായി റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് കെ.എം.സി.സി തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറി നവാസ്ഖാൻ ബീമാപള്ളി, ഷറഫു പുളിക്കൽ, നസീർ കണ്ണീരി, ബന്ധുവായ നാഷിം കൊച്ചുകലുങ്ക് എന്നിവർ രംഗത്തുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)