2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

വില കൂടിയ നട്സുകളും മറ്റും പക്ഷികൾക്കായി വലിച്ചെറിയാന്‍ ആളെവച്ച് കോടീശ്വരൻ, എലിശല്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 03:02 PM
പങ്കുവെക്കുക:
വില കൂടിയ നട്സുകളും മറ്റും പക്ഷികൾക്കായി വലിച്ചെറിയാന്‍ ആളെവച്ച് കോടീശ്വരൻ, എലിശല്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാർ
വില കൂടിയ നട്സുകളും മറ്റും പക്ഷികൾക്കായി വലിച്ചെറിയാന്‍ ആളെവച്ച് കോടീശ്വരൻ, എലിശല്യം കൊണ്ട് പൊറുതിമുട്ടി നാട്ടുകാർകേരളപ്രഭാതം

ചിക്കാഗോയിൽ പക്ഷികൾക്കും ജീവികൾക്കുമായി വിലകൂടിയ നട്സുകൾ വലിച്ചെറിയാൻ കോടീശ്വരൻ ആളെവെച്ചതോടെ പ്രദേശത്ത് പ്രാവുകളുടെയും എലികളുടെയും ശല്യം രൂക്ഷമായി. ഫൈനുകൾ അടച്ചുതീർത്ത് ഇയാൾ നിയമലംഘനം തുടരുന്നതിനാൽ അധികൃതർ കർശന നടപടിക്ക് ഒരുങ്ങുകയാണ്.

ചിക്കാഗോ: വിലകൂടിയ നട്സുകളും മറ്റും പക്ഷികൾക്കായി വലിച്ചെറിയാൻ ആളെവച്ച് കോടീശ്വരൻ. എന്നാൽ ഈ 'പക്ഷിസ്നേഹം' കാരണം പൊറുതിമുട്ടിയിരിക്കുകയാണ് നാട്ടുകാർ. അമേരിക്കയിലെ ചിക്കാഗോയിൽ നിന്നുള്ള വാർത്തയാണിത്.

പ്രശസ്തമായ ഗ്രീൻ സിറ്റി മാർക്കറ്റിന് സമീപം ലിങ്കൺ പാർക്കിലും വീടിന്റെ പരിസരത്തുമാണ് പക്ഷികൾക്കും മറ്റു ജീവികൾക്കുമായി ഉയർന്ന നിലവാരമുള്ള നട്സും വിത്തുകളും വലിച്ചെറിയാൻ ശതകോടീശ്വരനായ ബാരി സൈഡ് ആളുകളെ നിയോഗിച്ചിരിക്കുന്നത്. എന്നാൽ ഈ പ്രവൃത്തി വലിയ വിവാദങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെച്ചിരിക്കുകയാണ്.

സാധാരണ അണ്ടിപ്പരിപ്പുകളല്ല ഇയാൾ ഇവിടെ വലിച്ചെറിയുന്നത്. പകരം ബ്രസീൽ നട്സുകൾ, വാൽനട്ടുകൾ, വിവിധ പഴവർഗങ്ങൾ തുടങ്ങിയ വിലകൂടിയ ഭക്ഷണങ്ങളാണ് പാർക്കിൽ പക്ഷികൾക്കും മറ്റുമായി നൽകുന്നത്. ഇത് കാരണം നൂറുകണക്കിന് പ്രാവുകളും എലികളും പ്രദേശത്തേക്ക് ഇരച്ചെത്താൻ തുടങ്ങി. ഇത് ഗ്രീൻ സിറ്റി മാർക്കറ്റിന് സമീപം വലിയ തോതിൽ വൃത്തിഹീനമായ അന്തരീക്ഷമുണ്ടാക്കുകയും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയുമാണ്.

94 കാരനായ സൈഡിന്റെ ഈ നടപടിക്കെതിരെ 43-ാം വാർഡ് ആൽഡർമാൻ ടിമ്മി ക്നൂഡ്സൻ നിരവധി തവണ താക്കീതുകളും നോട്ടീസുകളും നൽകിയിരുന്നുവെങ്കിലും അദ്ദേഹം അതൊന്നും വകവെച്ചില്ല. നഗരസഭയുടെ ഭാഗത്തുനിന്ന് ഫൈനുകൾ ഇഷ്ടംപോലെ വരുന്നുണ്ടെങ്കിലും, അതിലൊന്നും യാതൊരു എതിർപ്പും പ്രകടിപ്പിക്കാതെ അദ്ദേഹം അവയെല്ലാം കൃത്യമായി അടച്ചുതീർക്കുകയാണത്രെ.

നാട്ടുകാരുടെ പരാതികൾ ശക്തമായതോടെ, നഗരസഭയുടെയും പാർക്ക് ഡിസ്ട്രിക്റ്റിന്റെയും അധികാരം ഉപയോഗിച്ച് ഇതിനെതിരെ കർശന നിയമനടപടികൾ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ അധികൃതർ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)