2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 11:05 AM
പങ്കുവെക്കുക:
ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽ
ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക് സമാധാന നൊബേൽകേരളപ്രഭാതം

2026-ലെ സമാധാന നൊബേൽ പുരസ്കാരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും അന്താരാഷ്ട്ര നീതിന്യായ വിദഗ്ധയുമായ ദക്ഷിണാഫ്രിക്കൻ സ്വദേശി നവനീതം നവി പിള്ളയ്ക്ക് ലഭിച്ചു.

സ്റ്റോക്‌ഹോം: 2026-ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം പ്രമുഖ മനുഷ്യാവകാശ പ്രവർത്തകയും നീതിന്യായ വിദഗ്ധയുമായ ഇന്ത്യൻ തമിഴ് വംശജ നവനീതം നവി പിള്ളയ്ക്ക്. മനുഷ്യാവകാശ സംരക്ഷണത്തിനും അന്താരാഷ്ട്ര നീതിന്യായ വ്യവസ്ഥയ്ക്കും നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം.

ദക്ഷിണാഫ്രിക്കൻ സ്വദേശിയായ നവി പിള്ള യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവിൽ പലസ്തീൻ വിഷയത്തിലെ യു.എൻ സ്വതന്ത്ര കമ്മീഷൻ അധ്യക്ഷയാണ്.

അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി), റുവാണ്ടയ്ക്കായുള്ള യു.എൻ അന്താരാഷ്ട്ര ക്രിമിനൽ ട്രൈബ്യൂണൽ എന്നിവയിലെ സേവനത്തിലൂടെ പ്രശസ്തയായ ഇവർ, അന്താരാഷ്ട്ര നിയമരംഗത്തും മനുഷ്യാവകാശ സംരക്ഷണ മേഖലയിലും നിർണായകമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകിയ വ്യക്തിത്വമാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)