2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ഇമ്രാന്‍ ഖാന്‍ അനുയായികളുടെ പ്രതിഷേധം ശക്തം; പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 11, ഞായർ | 12:57 PM
പങ്കുവെക്കുക:
ഇമ്രാന്‍ ഖാന്‍ അനുയായികളുടെ പ്രതിഷേധം ശക്തം; പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ഇമ്രാന്‍ ഖാന്‍ അനുയായികളുടെ പ്രതിഷേധം ശക്തം; പാകിസ്താനിലെ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചുകേരളപ്രഭാതം

ഇസ്ലാമാബാദ്: പാകിസ്താനിലെ വടക്ക് പടിഞ്ഞാറന്‍ മേഖലയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജയിലില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അനുയായികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കുകയും മേഖലയിൽ സായുധ സംഘങ്ങൾ ആക്രമണം അഴിച്ചുവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് നടപടി.

ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകള്‍ പ്രകാരമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഭരണത്തില്‍ ഫെഡറല്‍ സര്‍ക്കാരിന് വിപുലമായ അധികാരങ്ങള്‍ ലഭിക്കും. നിയമവാഴ്ചയും ക്രമസമാധാനവും തകരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ സര്‍ക്കാര്‍ പ്രതിനിധികളുമായുള്ള ചര്‍ച്ചകള്‍ പരാജയപ്പെട്ടത് കണക്കിലെടുത്താണ് തീരുമാനമെന്ന് പാകിസ്താന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ ഓഫീസ് അറിയിച്ചു. ഇമ്രാന്‍ ഖാന്റെ രാഷ്ട്രീയ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീക്-ഇ-ഇന്‍സാഫ് പാര്‍ട്ടിക്ക് പ്രബലമായ പിന്തുണയുള്ള പ്രദേശമാണ് ഖൈബര്‍ പഖ്തൂണ്‍ഖ്വ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)