2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുവൈത്തിലെ മാർക്കറ്റിൽ പരിശോധന; പിടിച്ചെടുത്തത് 773 കിലോ പഴകിയ മത്സ്യം, നാല് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 10, ശനി | 02:31 PM
പങ്കുവെക്കുക:
കുവൈത്തിലെ മാർക്കറ്റിൽ പരിശോധന; പിടിച്ചെടുത്തത് 773 കിലോ പഴകിയ മത്സ്യം, നാല് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തു
കുവൈത്തിലെ മാർക്കറ്റിൽ പരിശോധന; പിടിച്ചെടുത്തത് 773 കിലോ പഴകിയ മത്സ്യം, നാല് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തുകേരളപ്രഭാതം

കുൈത്തിലെ ഫഹാഹീൽ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 773 കിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് നാല് പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.

കുവൈത്ത്: ഫഹാഹീൽ മാർക്കറ്റിൽ അധികൃതർ നടത്തിയ പരിശോധനയിൽ 773 കിലോഗ്രാം പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചു. ശുചിത്വ നിയമങ്ങൾ ലംഘിച്ചതിന് നാല് പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു.

ഫഹാഹീൽ പ്രദേശത്തെ മത്സ്യ, പച്ചക്കറി, മാംസ മാർക്കറ്റുകൾ കേന്ദ്രീകരിച്ച് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ, ആഭ്യന്തര മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം എന്നിവയുടെ സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മത്സ്യം മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നശിപ്പിച്ചത്.

പൊതുശുചിത്വ നിയമങ്ങളും ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാത്തതിന് നാല് നിയമലംഘന റിപ്പോർട്ടുകളും തയ്യാറാക്കിയിട്ടുണ്ട്. ഉപഭോക്താക്കളുടെ ആരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിപണികളിൽ പരിശോധനകൾ ശക്തമായി തുടരുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)