യുഎഇയിൽ കാലാവസ്ഥാ മാറ്റം; വിവിധ മേഖലകളിൽ ശക്തമായ മഴയും ആലിപ്പഴ വർഷവും
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

കടുത്ത ചൂടിന് വിരാമമിട്ട് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെ വേനൽമഴ പെയ്തു. വേനൽച്ചൂട് പൂർണമായും ഒഴിഞ്ഞು രാജ്യത്തേക്ക് സുഖകരമായ തണുപ്പുകാലം കടന്നുവരുന്നതിന്റെ മുന്നോടിയായാണ് ഈ മഴയെന്ന് കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി.
ദുബൈ: കടുത്ത ചൂടിന് വിരാമമിട്ട് യുഎഇയുടെ വിവിധ ഭാഗങ്ങളിൽ വേനൽമഴ. ശക്തമായ കാറ്റിന്റെയും ആലിപ്പഴ വർഷത്തിന്റെയും അകമ്പടിയോടെ പെയ്തിറങ്ങിയ മഴ വടക്കൻ എമിറേറ്റുകളിൽ വലിയ തോതിൽ തണുപ്പ് അനുഭവപ്പെടുത്തി.
ഹത്ത റോഡിലെ അൽ വതൻ സ്ട്രീറ്റിലും പരിസരങ്ങളിലും ശക്തമായ ആലിപ്പഴ വർഷമുണ്ടായി. റാസ് അൽ ഖൈമയിലെ ഷൗഖ, ഷാർജയിലെ അൽ മദാം, അഖ്ദർ, മലീഹ എന്നിവിടങ്ങളിലും അൽ ഐനിന്റെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ദുബൈ, ഷാർജ, അൽ ഐൻ തുടങ്ങിയ നഗരങ്ങളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും നഗരപ്രദേശങ്ങളിൽ മഴയെത്തിയില്ല.
വേനൽച്ചൂട് പൂർണമായും പിൻവാങ്ങി രാജ്യത്തേക്ക് സുഖകരമായ തണുപ്പുകാലം കടന്നുവരുന്നതിന്റെ മുന്നോടിയായാണ് ഈ മഴയെന്ന് കാലാവസ്ഥാ വിദഗ്ധർ വിലയിരുത്തുന്നു.




