2026 സാമ്പത്തികശാസ്ത്ര നൊബേൽ 2 പേർക്ക്, അമേരിക്കൻ ഗവേഷകരായ റോബർട്ട് ഇ.ഹാള്, മൈക്കിൾ വുഡ്ഫോർഡ് എന്നിവർക്ക് പുരസ്കാരം
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

സമ്പദ് വ്യവസ്ഥകളുടെ സ്ഥിരത ഉറപ്പാക്കാനായി ലോകമെമ്പാടമുളള ധനകാര്യ മന്ത്രാലയങ്ങൾ ഇവരുടെ പഠന മോഡലുകളെ ആശ്രയിക്കാറുണ്ട്.
സ്റ്റോക്ക്ഹോം: ഈ വർഷത്തെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് അമേരിക്കൻ ഗവേഷകർ പങ്കിട്ടു. അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞരായ റോബർട്ട് ഇ. ഹാൾ, മൈക്കിൾ വുഡ്ഫോർഡ് എന്നിവർക്കാണ് പുരസ്കാരം ലഭിച്ചത്.
മൈക്രോ എക്കണോമിക് അടിത്തറകൾ എങ്ങിനെയാണ് മാക്രോ എക്കണോമിക് സ്ഥിരത ഉറപ്പാക്കാൻ സഹായിക്കുന്നത് എന്നതിനെക്കുറിച്ചുള്ള നിർണായക പഠനങ്ങളാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.
രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥകളിൽ സ്ഥിരത ഉറപ്പുവരുത്തുന്നതിനായി ലോകമെമ്പാടുമുള്ള ധനകാര്യ മന്ത്രാലയങ്ങളും കേന്ദ്ര ബാങ്കുകളും ഇവരുടെ പഠന മോഡലുകളെയാണ് നിലവിൽ പ്രധാനമായും ആശ്രയിച്ചുപോരുന്നത്. സ്റ്റോക്ക്ഹോമിലെ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസാണ് പുരസ്കാരം പ്രഖ്യാപിച്ചത്.




