2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നെടുമ്പാശ്ശേരി വാഹനാപകടം: 19 കാരന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ് മന്ത്രി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 11, ഞായർ | 12:40 PM
പങ്കുവെക്കുക:
നെടുമ്പാശ്ശേരി വാഹനാപകടം: 19 കാരന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ് മന്ത്രി
നെടുമ്പാശ്ശേരി വാഹനാപകടം: 19 കാരന് മദ്യം നൽകിയ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ് മന്ത്രികേരളപ്രഭാതം


തിരുവനന്തപുരം: എറണാകുളം നെടുമ്പാശ്ശേരിയിൽ മൂന്ന് പേരുടെ മരണത്തിന് കാരണമായ വാഹനാപകടത്തിൽ ബാറുകൾക്കെതിരെ കേസെടുക്കാൻ നിർദേശം നൽകി എക്സൈസ്- സഹകരണ വകുപ്പ് മന്ത്രി എം ലിജു. പ്രതിയായ 19 കാരൻ വിവിധ ബാറുകളിൽ നിന്നായി മദ്യപിച്ചിരുന്നെന്ന് കണ്ടെത്തിയതോടെയാണ് കർശന നിർദേശം. 19 കാരന് നിയമവിരുദ്ധമായി മദ്യം നൽകിയ ബാറുകൾ തിരിച്ചറിഞ്ഞ് അടിയന്തരമായി കേസെടുക്കണമെന്ന് എക്സൈസ് കമ്മീഷണർക്കും എറണാകുളം ജോയിന്റ് എക്സൈസ് കമ്മീഷണർക്കുമാണ് മന്ത്രി നിർദേശം നൽകിയത്.

നിയമപ്രകാരം 23 വയസ്സാണ് കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം. നെടുമ്പാശ്ശേരിയിലേക്കുള്ള യാത്രയിൽ യുവാവ് മൂന്ന് ബാറുകളിൽക്കയറി മദ്യപിച്ചിരുന്നെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം.

അതേസമയം, നെടുമ്പാശേരി മിനി കൂപ്പർ അപകടത്തില്‍ മരിച്ച വയനാട് മടക്കിമല സ്വദേശി ദേവിക(21), പാലക്കാട്‌ സ്വദേശി ഗോപിക(22), സൗത്ത് കർണാടക സ്വദേശി ഇയാസ് (21) എന്നിവരുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തില്‍ കാർ ഓടിച്ച യുവാവിനെതിരെ നരഹത്യയ്ക്ക് പൊലീസ് കേസെടുത്തിട്ടുണ്ട്.

വാഹനത്തിൽ നിന്ന് രാസലഹരി ഉപയോഗം സംശയിക്കുന്ന സാധങ്ങൾ പിടിച്ചെടുത്തിട്ടുണ്ടെന് നാട്ടുകാരുടെ ആരോപണം. ഓൺലൈൻ വസ്ത്രം വ്യാപാരം സ്ഥാപനമായ ഇഹ ഡിസൈൻസിന്റെ ഉടമയാണ് സുഹൈലിന്റെ കുടുംബം. ഡ്രൈവിംഗ് ലൈസൻസ് ഉണ്ടെങ്കിലും പിതാവിന്റെ ഉടമസ്ഥതയിലാണ് മിനി കൂപ്പർ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)