2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ജനാധിപത്യപരമായി പ്രതിഷേധിക്കാനനുവദിക്കാത്ത ഡൽഹി പൊലീസ് മാതൃക കേരളത്തിലെ UDF പൊലീസ് സ്വീകരിക്കുന്നു: ശിവപ്രസാദ്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 11, ഞായർ | 01:09 PM
പങ്കുവെക്കുക:
ജനാധിപത്യപരമായി പ്രതിഷേധിക്കാനനുവദിക്കാത്ത ഡൽഹി പൊലീസ് മാതൃക കേരളത്തിലെ UDF പൊലീസ് സ്വീകരിക്കുന്നു: ശിവപ്രസാദ്
ജനാധിപത്യപരമായി പ്രതിഷേധിക്കാനനുവദിക്കാത്ത ഡൽഹി പൊലീസ് മാതൃക കേരളത്തിലെ UDF പൊലീസ് സ്വീകരിക്കുന്നു: ശിവപ്രസാദ്കേരളപ്രഭാതം

കൊച്ചി: ഡല്‍ഹിയിലെ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്ത പൊലീസ് നടപടിക്കെതിരെ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‌റ് എം ശിവപ്രസാദ്. ഇന്ത്യന്‍ ജനാധിപത്യത്തെ അട്ടിമറിച്ച മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ സംരക്ഷിക്കാന്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കും ജന നേതാക്കന്മാര്‍ക്കും എതിരെ നരനായാട്ട് നടത്തിയ ഡല്‍ഹി പൊലീസിനെതിരെ പ്രതിഷേധിച്ചാല്‍ കേരളത്തിലെ യുഡിഎഫിന്റെ പൊലീസിന് പൊള്ളുന്നത് എന്തിനാണെന്ന് ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു.

ജനാധിപത്യപരമായി പ്രതിഷേധിക്കാന്‍ അനുവദിക്കാത്ത സംഘപരിവാറിന്റെ ഡല്‍ഹി പൊലീസ് മാതൃക കേരളത്തിലെ യുഡിഎഫ് പൊലീസ് സ്വീകരിക്കുകയാണ്. ഇന്ത്യ ഒരുമിച്ച് ഒറ്റക്കെട്ടായി ഏറ്റെടുത്തിരിക്കുന്ന ഈ സമരത്തോട് കേരളത്തിലെ യുഡിഎഫ് ഗവണ്‍മെന്റിന്റെ നയം ഇതിലൂടെ വ്യക്തമാവുകയാണെന്നും ശിവപ്രസാദ് ആരോപിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)