2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

പിഎംശ്രീ, മദ്യനയം എന്നിവയില്‍ എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വം

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 06:10 PM
പങ്കുവെക്കുക:
പിഎംശ്രീ, മദ്യനയം എന്നിവയില്‍ എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വം
പിഎംശ്രീ, മദ്യനയം എന്നിവയില്‍ എല്‍ഡിഎഫിനെയും സിപിഐഎമ്മിനെയും രക്ഷിച്ചത് സിപിഐ; ബിനോയ് വിശ്വംകേരളപ്രഭാതം

പാലക്കാട്: സിപിഐഎമ്മിനെ പുകഴ്ത്തിയും വിമര്‍ശിച്ചും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐഎമ്മാണ് പട്ടാമ്പിയിലെ വിജയത്തിന് പിന്നില്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. പാര്‍ട്ടിയില്ലാത്ത ഇടത്ത് സിപിഐ ജയിച്ചു. പട്ടാമ്പിയിലെ വിജയം മുഹമ്മദ് മുഹ്സിന്റേത് കൂടിയാണ്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഉണ്ടെങ്കിലും പരാജയപ്പെട്ടെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാളിച്ചയുണ്ടായെന്നും അദ്ദേഹം സ്വയം വിമര്‍ശനമുന്നയിച്ചു. പിഎംശ്രീ, മദ്യനയം എന്നിവയില്‍ എല്‍ഡിഎഫിനെ രക്ഷിച്ചത് സിപിഐ ആണെന്ന് ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിന് ശേഷമുള്ള പാലക്കാട് ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവും ബിനോയ് വിശ്വം ഉയര്‍ത്തി. സിപിഐ ഇല്ലായിരുന്നുവെങ്കില്‍ പിഎംശ്രീ വിഷയത്തില്‍ എല്‍ഡിഎഫിനെ സിപിഐഎം പണയപ്പെടുത്തുമായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. സിപിഐഎമ്മിനെ കൂടി രക്ഷിച്ചെടുത്തത് സിപിഐ ആണ്. പി എം ശ്രീ ആര്‍എസ്എസിന്റെ പരിപാടിയാണെന്നും കൂട്ടുനില്‍ക്കില്ലെന്നുമായിരുന്നു സിപിഐ നിലപാടെടുത്തത്. ഒടുവില്‍ സിപിഐ നിലപാടാണ് ശരിയെന്ന് സിപിഐഎമ്മിന്റെ കേന്ദ്രനേതൃത്വം തന്നെ പറഞ്ഞെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് സിപിഐ നിലപാടെടുത്തതുകൊണ്ടാണ് എല്‍ഡിഎഫിന് ഇന്ന് തലയുയര്‍ത്തി നില്‍ക്കാന്‍ പറ്റുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)