7 വർഷമായിട്ടും കുട്ടികളില്ല, ഭർത്താവിന് പരസ്ത്രീ ബന്ധമെന്ന് സംശയം, മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കുത്തിക്കീറി ഭാര്യ, അറസ്റ്റ്
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന സംശയത്തിൽ മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ മീററ്റിൽ ഭാര്യ അറസ്റ്റിൽ. ഏഴു വർഷമായി കുട്ടികളില്ലാത്ത ദമ്പതികൾക്കിടയിൽ നദീം രണ്ടാമത് വിവാഹം കഴിക്കാൻ ശ്രമിക്കുന്നുവെന്ന സംശയത്തെച്ചൊല്ലി തർക്കം പതിവായിരുന്നു.
മീററ്റ്: ഭർത്താവിന് പരസ്ത്രീ ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് മയക്കിക്കിടത്തി സ്വകാര്യ ഭാഗങ്ങൾ കത്തി കൊണ്ട് കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. ലിസാരി പൊലീസ് സ്റ്റേഷൻ പരിധിയിലെ ജെയ്ഡ് ഗാർഡൻ സ്വദേശി ശബ്നത്തെയാണ് ഭർത്താവ് നദീമിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. ഗുരുതരമായി പരിക്കേറ്റ നദീം നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
വൈകുന്നേരം നൽകിയ കാപ്പിയിൽ ഉറക്കമരുന്ന് കലർത്തി നൽകിയ ശേഷമാണ് ശബ്നം ഭർത്താവിനെ ആക്രമിച്ചത്. അടുക്കളയിലുപയോഗിക്കുന്ന കത്തി ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് കോട്വാലി സർക്കിൾ ഓഫീസർ അറിയിച്ചു. രക്തം വാർന്ന നിലയിൽ നദീമിനെ ബന്ധുക്കളാണ് ആശുപത്രിയിലെത്തിച്ചത്.
ഏഴു വർഷം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് കുട്ടികളുണ്ടായിരുന്നില്ല. ഇതിനിടെ നദീം മറ്റൊരു വിവാഹത്തിന് ശ്രമിക്കുന്നുവെന്ന് ശബ്നത്തിന് സംശയമുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവർക്കുമിടയിൽ പതിവായി തർക്കങ്ങളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം ഒളിവിൽ പോയ ശബ്നത്തെ പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.




