ഒടുവില്‍ 'ബാരിയര്‍ ഫ്രീ' സംവിധാനത്തിലേക്ക് Paliyekkara Toll Plaza ; ഇനിയെങ്കിലും കുരുക്കഴിയുമോ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

16 വര്‍ഷങ്ങളായി അരങ്ങേറുന്ന കടുത്ത പ്രതിഷേധങ്ങളും നിയമവ്യവഹാരങ്ങളും പാലിയേക്കര ടോള്‍ പ്ലാസയുടെ കുപ്രസിദ്ധിക്ക് കാരണമായെന്നത് നിഷേധിക്കാനാകാത്ത വസ്തുതയാണ്. ദേശീയ പാത 544 ല്‍ ഇടപ്പള്ളി-മണ്ണുത്തി ഹൈവേയിലാണ് പാലിയേക്കര ടോള്‍ പ്ലാസ. ഈ ഹൈവേ നിര്‍മ്മാണത്തിന്റെ പേരിലാണ് ടോള്‍ പിരിവ്. 2012 ഫെബ്രുവരി 9നാണ് ഇവിടെ സ്വകാര്യ കമ്പനിയുടെ ടോള്‍ പിരിവ് ആരംഭിച്ചത്.
നാഷണല്‍ ഹൈവേയ്സ് വകുപ്പിന് വേണ്ടി കരാര്‍ എടുത്ത് ഹൈവേ നിര്‍മ്മിച്ച, ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് ടോള്‍ പിരിക്കുന്നത്. 721.17 കോടി രൂപ ഹൈവേ നിര്‍മ്മാണത്തിനായി ചിലവഴിച്ചെന്നാണ് കണക്ക്. ഈ തുക പിരിച്ചെടുക്കുന്നതിനായിരുന്നു ടോള്‍ സംവിധാനം.
അതേസമയം ചിലവഴിച്ചതിന്റെ പല മടങ്ങ് തുക ഇവിടെ നിന്ന് കരാര്‍ കമ്പനി ഇതിനകം പിരിച്ചെടുത്തിട്ടുണ്ട്. കൊള്ള നടത്തുമ്പോഴും പക്ഷേ റോഡ് മോശമായി തുടരുന്നതും വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതും ജീവനക്കാര്‍, വാഹനങ്ങളിലെത്തുന്നവരോട് മോശമായി പെരുമാറുന്നതും ഇവിടെ നിരന്തരം സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു.




