ഷുഹൈബ് വധക്കേസ്: വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി
N
Nazeema
സ്റ്റാഫ് റിപ്പോർട്ടർ
2026 ഒക്ടോബർ 8, വ്യാഴം | 09:15 AM
പങ്കുവെക്കുക:

ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യം തള്ളി സുപ്രീംകോടതി. ആകാശ് തില്ലങ്കേരി അടക്കം പ്രതികളുടെ ആവശ്യമാണ് ജസ്റ്റിസ് കെ വി വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
ദില്ലി: തലശ്ശേരി ഷുഹൈബ് വധക്കേസിലെ വിചാരണ കോടതി മാറ്റണമെന്ന പ്രതികളുടെ ഹർജി സുപ്രീംകോടതി തള്ളി. ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് കെ.വി. വിശ്വനാഥൻ അധ്യക്ഷനായ ബെഞ്ച് തള്ളിയത്.
വിചാരണ നീട്ടിമെറ്റാനാണ് പ്രതികൾ ശ്രമിക്കുന്നതെന്ന സംസ്ഥാന സർക്കാറിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. 2018 ഫെബ്രുവരിയിലാണ് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരായ 17 പേരാണ് പ്രതിപ്പട്ടികയിലുള്ളത്.
പങ്കുവെക്കുക:




