2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപ്പീലുകളും പരാതികളും, ലഭിക്കുന്നത് ചട്ട വിരുദ്ധ മറുപടികളും: സംസ്ഥാന വിവരകാശ കമ്മീഷന്റെ ഒളിച്ചുകളി

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 10:28 AM
പങ്കുവെക്കുക:
കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപ്പീലുകളും പരാതികളും, ലഭിക്കുന്നത് ചട്ട വിരുദ്ധ മറുപടികളും: സംസ്ഥാന വിവരകാശ കമ്മീഷന്റെ ഒളിച്ചുകളി
കെട്ടിക്കിടക്കുന്നത് ആയിരക്കണക്കിന് അപ്പീലുകളും പരാതികളും, ലഭിക്കുന്നത് ചട്ട വിരുദ്ധ മറുപടികളും: സംസ്ഥാന വിവരകാശ കമ്മീഷന്റെ ഒളിച്ചുകളികേരളപ്രഭാതം


രാജ്യത്ത് വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നിട്ട് ഇന്ന് ഇരുപത്തിയൊന്ന് വർഷം. ആയിരക്കണക്കിന് അപ്പീലുകളും പരാതികളുമാണ് സംസ്ഥാന വിവരാവകാശ കമ്മീഷനിൽ തീർപ്പാകാതെ കെട്ടിക്കിടക്കുന്നത്. കമ്മീഷൻ അംഗങ്ങൾ, അവരുടെ ശമ്പളം, പഴയ അപ്പീലുകളുടെ കണക്ക്, ഉദ്യോഗസ്ഥർക്കെതിരായ ശിക്ഷ നടപടികൾ തുടങ്ങി നിർണായക വിവരങ്ങൾ ചട്ടവിരുദ്ധമായി മറച്ചുവെച്ചും സംസ്ഥാന വിവരകാശ കമ്മീഷന്റെ ഒളിച്ചുകളി. വിവരാവകാശ കമ്മീഷനിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച ചോദ്യങ്ങൾക്കാണ് സ്റ്റേറ്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ ചട്ടവിരുദ്ധ മറുപടി.

2005 ഒക്ടോബർ 12നാണ് രാജ്യത്തെ ഏറ്റവും വിപ്ലവകരമായ നിയമം, Right to Information Act അഥവാ വിവരവകാശ നിയമം പ്രാബല്യത്തിൽ വരുന്നത്. നിയമം വന്ന് 21 കൊല്ലം പിന്നിടുമ്പോഴും കാര്യങ്ങൾ ഒട്ടും ആശാവഹമല്ല. സംസ്ഥാന വിവരാവകാശ കമ്മീഷനിലെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ചോദിച്ച വിവരാവകാശ അപേക്ഷയ്ക്ക് കമ്മീഷൻ നൽകിയ കണക്കുകൾ പ്രകാരം ഇക്കൊല്ലം ആഗസ്റ്റ് 31 വരെ സംസ്ഥാന വിവരാവകാശ കമ്മീഷനിൽ വൻതോതിൽ അപ്പീലുകളും പരാതികളും കെട്ടിക്കിടക്കുന്നു. തീർപ്പാകാതെ കെട്ടിക്കിടക്കുന്നത് 3,156 അപ്പീലുകൾ. തീരുമാനമാകാതെ കിടക്കുന്നത് 1,050 പരാതികളും.

സംസ്ഥാന വിവരാവകാശ കമ്മീഷൻ ചെയർമാന്റെയും അംഗങ്ങളുടെയും പേരും തസ്തികയും, ഓരോരുത്തരും സ്ഥാനമേറ്റത് എന്ന്? സ്ഥാനമേറ്റ അന്നുമുതൽ ഇക്കൊല്ലം ഓഗസ്റ്റ് 31 വരെ വരെ എത്ര അപ്പീലുകൾ പരിശോധിച്ചട്ടുണ്ട്? എത്ര അപ്പീലുകൾ തീർപ്പു കല്പിച്ചട്ടുണ്ട്? ചെയർമാൻ്റെയും അംഗങ്ങളുടെയും പ്രതിമാസ ശമ്പളവും മറ്റു അനുകൂല്യങ്ങളും എന്തൊക്കെ? രണ്ടു വർഷത്തിനും മൂന്ന് വർഷത്തിനും മുമ്പ് ലഭിച്ച എത്ര അപ്പീലുകൾ തീർപ്പു കല്പിക്കാനുണ്ട് ? 2016 ഏപ്രിൽ മുതൽ 2026 ആഗസ്റ്റ് വരെയുള്ള കാലയളവിൽ ആകെ എത്ര ഉദ്യോഗസ്ഥർ ശിക്ഷ നടപടികൾക്ക് വിധേയരായിട്ടുണ്ട്? ആകെ എത്ര രൂപ പിഴയിനത്തിൽ ട്രഷറിയിൽ അടപ്പിച്ചട്ടുണ്ട്? എന്നീ ചോദ്യങ്ങൾക്ക് സംസ്ഥാന വിവരാവകാശ കമ്മീഷന്റെ വെബ്സൈറ്റ് പരിശോധിക്കാൻ വിചിത്ര മറുപടിയാണ് ലഭിക്കുക. കമ്മീഷണർമാർ പരിശോധിച്ചിട്ടുള്ള ആകെ അപ്പീലുകളുടെ എണ്ണം ലഭ്യമേ അല്ലെന്നും മറുപടിയിൽ വ്യക്തമാക്കുന്നു.

മറുപടിയായി വെബ്‌‌സൈറ്റ് ലിങ്കുകൾ മാത്രം നൽകിയത് തീർത്തും നിയമവിരുദ്ധം. വിവരാവകാശ നിയമം സെക്ഷൻ 4(1)(b) പ്രകാരം പൊതുഅധികാരികൾ വിവരങ്ങൾ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടതുണ്ടെങ്കിലും, ഒരു പൗരൻ വിവരാവകാശ അപേക്ഷ വഴി വിവരങ്ങൾ ആവശ്യപ്പെടുമ്പോൾ “വെബ്‌സൈറ്റിൽ ലഭ്യമാണ്” എന്ന് മാത്രം പറഞ്ഞ് ഒഴിഞ്ഞുമാറാൻ അസിസ്റ്റന്റ് പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്കോ SPIO-യ്‌ക്കോ സാധിക്കില്ല. ആവശ്യപ്പെട്ട വിവരങ്ങൾ കൃത്യമായി പകർപ്പായോ രേഖാമൂലമോ നൽകേണ്ടത് SPIO-യുടെ ഉത്തരവാദിത്തമാണ്. ഈ ചട്ടമാണ് വിവരാവകാശ കമ്മീഷൻ തന്നെ ലംഘിച്ചത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല
കേരളംകോഴിക്കോട്