അന്താരാഷ്ട്ര സമാധാനത്തെയും സുരക്ഷയെയും ആഗോള വാണിജ്യ നീക്കങ്ങളെയും അന്താരാഷ്ട്ര വിതരണ ശൃംഖലയെയും ബാധിക്കുന്ന ഗൗരവമേറിയ ഭീഷണിയാണിതെന്നും അൽവാസിൽ പറഞ്ഞു. പൊതുവെ മേഖലയിലെയും പ്രത്യേകിച്ചും യമനിലെയും സ്ഥിതിഗതികളിൽ താൽപ്പര്യം പ്രകടിപ്പിച്ചതിന് രക്ഷാസമിതിയുടെ പ്രസിഡന്റിനും അംഗങ്ങൾക്കും അൽവാസിൽ നന്ദി അറിയിച്ചു. നിർണായകമായ സാഹചര്യങ്ങളും പ്രധാനപ്പെട്ട സംഭവ വികാസങ്ങൾക്കിടയിലുമാണ് രക്ഷാസമിതി യോഗം ചേരുന്നത്. അതിനാൽ ഇതിന്റെ അപകട സാധ്യതകളെയും ഭീഷണികളെയും പരമാവധി ഉത്തരവാദിത്തത്തോടെ നേരിടേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ശക്തമാക്കണമെന്ന് താമസക്കാർക്ക് നിർദേശം നൽകി ദുബായ് മുനിസിപ്പാലിറ്റി. സുരക്ഷാ ക്രമീകരണങ്ങളിലെ ചെറിയൊരു പിഴവ് പോലും വ്യക്തികളുടെ സ്വകാര്യത അപകടത്തിലാക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
നിരീക്ഷണ ക്യാമറകളുടെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ സ്വന്തം സ്വകാര്യതയും മറ്റുള്ളവരുടെ സ്വകാര്യതയും സംരക്ഷിക്കാനാകുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. ക്യാമറകളുടെ സുരക്ഷ വർധിപ്പിക്കാനും ഹാക്കിങ് സാധ്യത കുറയ്ക്കാനുമുള്ള പ്രായോഗിക നിർദേശങ്ങൾ ഉൾപ്പെടുത്തിയ വീഡിയോയും അധികൃതർ പങ്കുവെച്ചു. ക്യാമറകൾ നമ്മൾ കരുതുന്നതിലധികം കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടാകാമെന്നും സുരക്ഷാ ക്രമീകരണങ്ങളിലെ ഒരു ചെറിയ പിഴവ് പോലും വലിയ അപകടത്തിന് കാരണമാകാമെന്നും വീഡിയോയിൽ മുന്നറിയിപ്പ് നൽകുന്നു. ക്യാമറകൾ വാങ്ങുമ്പോൾ നൽകിയിട്ടുള്ള ഡിഫോൾട്ട് പാസ്വേഡുകൾ ഉടൻ മാറ്റി ശക്തമായ പാസ്വേഡുകൾ ഉപയോഗിക്കണം. സുരക്ഷാ സംവിധാനങ്ങൾ കൃത്യമായി അപ്ഡേറ്റ് ചെയ്യുകയും ഉപയോഗത്തിലില്ലാത്ത സമയങ്ങളിൽ നിരീക്ഷണ ക്യാമറകൾ ഓഫ് ചെയ്യുകയും വേണംവിശ്വാസയോഗ്യമല്ലാത്ത ലിങ്കുകൾ തുറക്കരുതെന്നും ലോഗിൻ വിവരങ്ങൾ മറ്റുള്ളവരുമായി പങ്കുവെക്കരുതെന്നും മുനിസിപ്പാലിറ്റി നിർദേശം നൽകി. നിരീക്ഷണ സംവിധാനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വ്യക്തികളുടെ ജാഗ്രതയ്ക്കും അടിസ്ഥാന സുരക്ഷാ നടപടികൾക്കും നിർണായക പങ്കുണ്ടെന്നും അധികൃതർ വ്യക്തമാക്കി..




