2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

തൂവല്‍ ആസ്വദിക്കാം; അടുത്താല്‍ അപകടം ഉറപ്പ്‌

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 03:02 PM
പങ്കുവെക്കുക:
തൂവല്‍ ആസ്വദിക്കാം; അടുത്താല്‍ അപകടം ഉറപ്പ്‌
തൂവല്‍ ആസ്വദിക്കാം; അടുത്താല്‍ അപകടം ഉറപ്പ്‌കേരളപ്രഭാതം

തൂവൽ വെള്ളച്ചാട്ടത്തിലെ കയത്തിൽ വീണ് യുവാവ് മരിച്ചു; സുരക്ഷയൊരുക്കാതെ അധികൃതർ. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 14 പേരുടെ ജീവൻ പൊലിഞ്ഞിട്ടും അപകടകരമായ കുഴികൾ നികത്താനോ സുരക്ഷാ സംവിധനങ്ങൾ ഏർപ്പെടുത്താനോ അധികൃതർ തയ്യാറാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.

നെടുങ്കണ്ടം: മനോഹാരിതയ്‌ക്കൊപ്പം അപകടവും ഒളിപ്പിച്ച തൂവൽ വെള്ളച്ചാട്ടത്തിൽ വീണ്ടും ദുരന്തം. മുകളിൽനിന്ന് ആസ്വദിക്കാനാകുന്ന ഇടുക്കിയിലെ ഏക ജലപാതമെന്ന പ്രത്യേകതയുള്ള തൂവലിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാത്തത് വൻ ഭീഷണിയാകുന്നു. ഇന്നലെ ഉച്ചയോടെ സുഹൃത്തുക്കൾക്കൊപ്പം എത്തിയ മാവടി കുഴിക്കൊമ്പ് പന്തലാട്ടിൽ സിനോജിന്റെ മകൻ അശ്വിൻ (22) ആണ് വെള്ളച്ചാട്ടത്തിലെ കയത്തിൽ വീണ് മരിച്ചത്.

കാഴ്ചയിൽ സുന്ദരിയാണെങ്കിലും ഏറെ അപകടം നിറഞ്ഞതാണ് ഈ മേഖല. വെള്ളച്ചാട്ടത്തിന്റെ ആകാശദൃശ്യം നേരിട്ട് കാണാമെന്നതിനാൽ വർഷം മുഴുവൻ സഞ്ചാരികളുടെ തിരക്കാണ്. എന്നാൽ അപകട സാധ്യത മുൻകൂട്ടി തിരിച്ചറിയാൻ ഇവർക്ക് സാധിക്കാറില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ 14 പേർക്കാണ് ഇവിടെ ജീവൻ നഷ്ടമായത്.

പ്രദേശത്ത് ആവശ്യമായ സുരക്ഷ മുൻകരുതലുകൾ സ്വീകരിക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പ്രധാന പരാതി. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ പത്തു വർഷം മുൻപ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ ഇതുവരെ തുറന്നുകൊടുത്തിട്ടില്ല. ഇനി ഒരു ജീവൻ കൂടി പൊലിയാൻ ഇടയാക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.

കുഴി നികത്തിയാൽ ഒഴിവാക്കാം ദുരന്തങ്ങൾ

വെള്ളച്ചാട്ടം മുകളിൽനിന്ന് കണ്ടാലും സഞ്ചാരികൾ താഴത്തെ താഴ്‌വാരത്തിലേക്ക് ഇറങ്ങാറുണ്ട്. എന്നാൽ ഇവിടെ രൂപപ്പെട്ടിട്ടുള്ള ആഴമേറിയ കുഴികളിൽപ്പെട്ടാൽ അപകടം ഉറപ്പാണ്. പാറക്കല്ലുകൾ ഇട്ട് ഈ കുഴികൾ നികത്തിയാൽത്തന്നെ വലിയൊരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാനാകും. പഞ്ചായത്തും വില്ലേജ് അധികൃതരും ചേർന്ന് പ്രായോഗികമായ ഈ പരിഹാരമാർഗം ഉടൻ നടപ്പിലാക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)