2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കാറിലിരുന്ന് മുഖത്ത് തുപ്പിയത് ചോദ്യം ചെയ്തു; സ്‌കൂട്ടര്‍ യാത്രക്കാരന് മര്‍ദനം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 06:46 AM
പങ്കുവെക്കുക:
കാറിലിരുന്ന് മുഖത്ത് തുപ്പിയത് ചോദ്യം ചെയ്തു; സ്‌കൂട്ടര്‍ യാത്രക്കാരന് മര്‍ദനം
കാറിലിരുന്ന് മുഖത്ത് തുപ്പിയത് ചോദ്യം ചെയ്തു; സ്‌കൂട്ടര്‍ യാത്രക്കാരന് മര്‍ദനംകേരളപ്രഭാതം

കൊച്ചിയിൽ കാറിലിരുന്ന് മുഖത്തേക്ക് തുപ്പിയത് ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരന് ക്രൂരമർദനമേൽക്കുകയും ഹെൽമറ്റ് തകർക്കപ്പെടുകയും ചെയ്തു. കടവന്ത്ര പൊലീസ് കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൊച്ചി: കാറിലിരുന്ന് മുഖത്തേക്ക് തുപ്പിയത് ചോദ്യം ചെയ്ത സ്കൂട്ടർ യാത്രക്കാരന് ക്രൂരമർദനം. കലൂർ-കടവന്ത്ര റോഡിൽ നടന്ന സംഭവത്തിൽ കടവന്ത്ര സ്വദേശി റിജോ ജോയിക്ക് (42) ആണ് മർദനമേറ്റത്.

റിജോ സ്കൂട്ടറിൽ സഞ്ചരിക്കവെ, മുന്നിൽ പോവുകയായിരുന്ന കാറിലുണ്ടായിരുന്നയാൾ മുഖത്തേക്ക് തുപ്പുകയായിരുന്നു. ഇത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ സംഘത്തിലെ ഒരാൾ വായിൽ വെള്ളം നിറച്ച് വീണ്ടും റിജോയുടെ മുഖത്തേക്ക് ഒഴിച്ചു. തുടർന്ന് വാഹനം തടഞ്ഞുനിർത്തി റിജോയുടെ ഹെൽമറ്റ് ബലമായി ഊരിയെടുത്ത് തലയുടെ പിൻഭാഗത്ത് അടിക്കുകയും ഹെൽമറ്റ് റോഡിലിട്ട് അടിച്ചുതകർക്കുകയുമായിരുന്നു.

സംഭവത്തിൽ കണ്ടാലറിയാവുന്ന പ്രതികൾക്കെതിരെ കടവന്ത്ര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല
കേരളംകോഴിക്കോട്