‘രാജ്യത്തെ യുദ്ധത്തിലേക്ക് തള്ളി വിടുന്നു; ബിജെപിയെ ജയിപ്പിക്കാൻ മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ ശ്രമം’; രൂക്ഷ വിമർശനവുമായി CJP
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ഡൽഹി: കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിജെപി. സിജെപി നേതാക്കളായ അശുതോഷ് റാങ്കയും സൗരവ് ദാസും നടത്തിയ വാർത്താ സമ്മേളനത്തിലാണ് വിമർശനം. ഭയ ചകിതനായ നരേന്ദ്ര മോദി എവിടെയാണ് ഒളിച്ചിരുക്കുന്നതെന്ന് അശുതോഷ് റാങ്ക ചോദിച്ചു. മോദി രാജ്യത്തിന് അപമാനമാണ്. നമ്മൾ കേട്ടുമാത്രം പരിചയമുള്ള അടിയന്തരാവസ്ഥ ഇപ്പോൾ അനുഭവിക്കുകയാണ്. ഈ ഏകധിപത്യം ഭരണം ഇത്രയും ഭയത്തിലാണ്. ഇത്രയേറെ മുറിവേറ്റിരിക്കുകയാണ്, അതിനാലാണ് ഇത്രയേറെ നിയന്ത്രണങ്ങളെന്ന് അശുതോഷ് റാങ്ക പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷനെതിരായ സമരം നരേന്ദ്ര മോദിയും അമിത് ഷായും അവർക്ക് എതിരെയാക്കി മാറ്റി. ബിജെപിയെ ജയിപ്പിക്കാൻ മാത്രമാണ് ഗ്യാനേഷ് കുമാറിന്റെ ശ്രമം. ഇന്നലെ വിമാനത്തിൽ കയറി എങ്ങനെയാണ് തങ്ങളെ തട്ടിക്കൊണ്ടു പോയതെന്ന് എല്ലാവരും കണ്ടതാണ്. മനുഷ്യത്വ രഹിതമായാണ് പെരുമാറിയത്. മാതാപിതാക്കൾ ഹൃദ്രോഗികളാണ്, അവർക്ക് ഇത്തരം ദൃശ്യങ്ങൾ പ്രശ്നമാകുമെന്ന് ദീപ്കെ പറഞ്ഞിട്ടും പൊലീസ് കേട്ടില്ലെന്ന് അശുതോഷ് റാങ്ക പറഞ്ഞു. 1975 ലെ അടിയന്തരാവസ്ഥയെക്കാളും മോശം സാഹചര്യത്തിലാണ് ഇപ്പോൾ അദേഹം ആരോപിച്ചു.




