2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് കാർ യാത്രക്കാരന് ദാരുണാന്ത്യം, ഭാര്യയ്ക്കും ബന്ധുവിനും പരിക്ക്, അപകടം നീല​ഗിരിയിൽ

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 07:45 AM
പങ്കുവെക്കുക:
കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് കാർ യാത്രക്കാരന് ദാരുണാന്ത്യം, ഭാര്യയ്ക്കും ബന്ധുവിനും പരിക്ക്, അപകടം നീല​ഗിരിയിൽ
കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് കാർ യാത്രക്കാരന് ദാരുണാന്ത്യം, ഭാര്യയ്ക്കും ബന്ധുവിനും പരിക്ക്, അപകടം നീല​ഗിരിയിൽകേരളപ്രഭാതം

കനത്ത മഴക്കിടെ കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് എയർഫോഴ്‌സ് മുൻ ഉദ്യോഗസ്ഥനായ ഊട്ടി സ്വദേശി ബി. കൃഷ്ണമൂർത്തി മരിച്ചു. കൂടെയുണ്ടായിരുന്ന ഭാര്യക്കും ബന്ധുവിനും ഗുരുതരമായി പരിക്കേൽക്കുകയും വാഹനം ഓടിച്ചിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.

നീലഗിരിയിൽ കനത്ത മഴക്കിടെ കാറിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ച് എയർഫോഴ്‌സ് മുൻ ഉദ്യോഗസ്ഥന് ദാരുണാന്ത്യം. ഊട്ടി സ്വദേശി ബി. കൃഷ്ണമൂർത്തിയാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഭാര്യ ദേവകി, ബന്ധു ചിന്താമണി എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. കുനൂർ-മേട്ടുപ്പാളയം റോഡിൽ വ്യാഴാഴ്ചയാണ് ദാരുണമായ സംഭവം.

മേട്ടുപ്പാളയത്തുള്ള ബന്ധുവിന്റെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കാൻ കുടുംബസമേതം കാറിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. കൃഷ്ണമൂർത്തിയും ഭാര്യയും മകനുമടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. കൃഷ്ണമൂർത്തി ഇരുന്ന മുൻവശത്തെ ഇടതുഭാഗത്തേക്കാണ് കൂറ്റൻ പാറക്കല്ല് വീണത്. തൊട്ടുപിന്നിലിരുന്ന ഭാര്യക്കും ബന്ധുവിനും പരിക്കേറ്റു.

കൃഷ്ണമൂർത്തിയെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനം ഓടിച്ചിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നീലഗിരി മേഖലയിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ശക്തമായ മഴ തുടരുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)