ഇത് രാജ്യദ്രോഹിയായ സുഹൃത്തിനെ രക്ഷിക്കാൻ ഏകാധിപതിയുടെ യുദ്ധപ്രഖ്യാപനം
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ജന്തര് മന്തറില് പ്രതിഷേധിക്കാനെത്തിയ സിജെപി നേതാക്കളെ വിമാനത്തിനുള്ളില് വെച്ച് തന്നെ കസ്റ്റ്ഡിയിലെടുത്ത് ഡല്ഹി പോലീസിന്റെ നാടകീയ നീക്കം. മുംബൈയില് നിന്ന് ഡല്ഹിയിലേക്ക് വന്ന സിജെപി സ്ഥാപകന് അഭിജീത് ദീപ്കെ, നാഷണല് കോ കണ്വീനര്മാരായ സൗരവ് ദാസ്, അശുതോഷ് റാങ്ക തുടങ്ങിയവരെ വിമാനത്തിനുള്ളില് കയറിയായിരുന്നു ഡല്ഹി പോലീസ് കസ്റ്റഡിയിലെടുത്തത്.ഇതിന് പിന്നാലെയാണ് രൂക്ഷവിമര്ശനവുമായി സിജെപി രംഗത്ത് വന്നത്. സിജെപിയുടെ എക്സ് അക്കൗണ്ടിലൂടെയാണ് വിമര്ശനം. രാജ്യദ്രോഹിയായ സുഹൃത്തിനെ രക്ഷിക്കാനായി ഏകാധിപതി സ്വന്തം ജനതയ്ക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നാണ് സിജെപിയുടെ കുറിപ്പ്. അതേസമയം അറസ്റ്റ് ചെയ്യപ്പെടാന് സന്നദ്ധനായാണ് താന് എത്തിയിട്ടുള്ളതെന്നും ആരെയും ഭയപ്പെടുന്നില്ലെന്നും അഭിജീത് ദീപ്കെ കസ്റ്റഡിയിലെടുക്കാനെത്തിയ ഡല്ഹി പോലീസ് സംഘത്തോട് പറഞ്ഞു. സിജെപി നേതാക്കള് സഞ്ചരിച്ചിരുന്ന വിമാനം ഡല്ഹിയിലെ ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയതിന് പിന്നാലെയായിരുന്നു പോലീസ് നീക്കം.




