2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് 5 വയസുകാരന് ദാരുണാന്ത്യം

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 03:50 AM
പങ്കുവെക്കുക:
അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് 5 വയസുകാരന് ദാരുണാന്ത്യം
അകലാപ്പുഴയിൽ ഹൗസ് ബോട്ടിൽ നിന്ന് കായലിൽ വീണ് 5 വയസുകാരന് ദാരുണാന്ത്യംകേരളപ്രഭാതം

കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ഹൗസ് ബോട്ടിൽനിന്ന് കായലിൽ വീണ് അഞ്ചു വയസുകാരൻ മുഹമ്മദ് ഐസാം ദാരുണമായി മരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊയിലാണ്ടി: കോഴിക്കോട് അകലാപ്പുഴയിൽ ഉല്ലാസയാത്രയ്ക്കിടെ ഹൗസ് ബോട്ടിൽനിന്ന് കായലിൽ വീണ് അഞ്ചു വയസുകാരൻ മരിച്ചു. ഓമശ്ശേരി നടമ്മൽപൊയിൽ മേലെ തിരിയം കൊട്ടുമ്മൽ കുന്നുമ്മൽ ഹാരിസ് - മറിയം സുനൈന ദമ്പതികളുടെ മകൻ മുഹമ്മദ് ഐസാം ആണ് ദാരുണമായി മരണപ്പെട്ടത്. ആലിൻതറ റബ്ബാനിയ കിൻസ് ഇംഗ്ലീഷ് സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്.

ഇന്ന് വൈകിട്ട് അഞ്ചരയോടെയായിരുന്നു നാടിനെ നടുക്കിയ അപകടം. ബോട്ടിൻ്റെ മുകളിലത്തെ നിലയിൽനിന്ന് കുട്ടി കായലിലേക്ക് വീഴുന്നത് കണ്ട ഉടൻ കൂടെയുണ്ടായിരുന്നവർ പുഴയിലിറങ്ങി തിരച്ചിൽ നടത്തി കുട്ടിയെ കരയ്ക്കെത്തിച്ചു. തുടർന്ന് ഉടൻതന്നെ ആംബുലൻസിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. യമിൻ അബ്ദുള്ള ഏക സഹോദരനാണ്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല
കേരളംകോഴിക്കോട്