8ലക്ഷം രൂപ ലോണ് എടുത്താല് മാസം എത്ര EMI അടയ്ക്കേണ്ടി വരും?; എത്ര പലിശ ഈടാക്കും?; കണക്ക് അറിയാം
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

ലോണ് എടുക്കുമ്പോള് കൈയില്കിട്ടുന്ന തുക മാത്രം നോക്കിയാല് പോര. ഓരോ മാസവും എത്ര EMI നല്കണം, ബാങ്കിലേക്ക് എത്ര രൂപ തിരിച്ചടയ്ക്കണം, അതില് പലിശയായി പോകുന്നത് എത്ര എന്നതും കൃത്യമായി മനസ്സിലാക്കണം. പ്രത്യേകിച്ച് വ്യക്തിഗത വായ്പകളില് പലിശനിരക്ക് മാറുന്നതനുസരിച്ച് EMIയിലും ആകെ തിരിച്ചടവിലും വലിയ വ്യത്യാസമുണ്ടാകും. 4 വര്ഷത്തേക്ക് അതായത് 48 മാസത്തേക്ക് 8 ലക്ഷം രൂപ ലോണ് എടുക്കുകയാണെന്നിരിക്കട്ടെ. പലിശനിരക്ക് അനുസരിച്ച് കണക്ക് എങ്ങനെ ആയിരിക്കുമെന്ന് നോക്കാം.
10 ശതമാനം പലിശയെങ്കില് മാസം എത്ര അടയ്ക്കേണ്ടിവരും
8 ലക്ഷം രൂപ നാല് വര്ഷത്തേക്ക് 10 ശതമാനം വാര്ഷിക പലിശ നിരക്കില് വായ്പയെടുത്തെന്ന് കരുതുക. അപ്പോള് ഏകദേശം 20,286 രൂപ ആയിരിക്കും പ്രതിമാസ EMI . 48 മാസവും ഈ തുക അടയ്ക്കുമ്പോള് ആകെ തിരിച്ചടയ്ക്കുന്നത് ഏകദേശം 9.74 ലക്ഷം രൂപ ആയിരിക്കും. അതായത് 8 ലക്ഷം രൂപ വായ്പയെടുത്താല് നാല് വര്ഷത്തിനിടെ ഏകദേശം 1.74 ലക്ഷം രൂപ പലിശയായി നല്കേണ്ടിവരും.




