ബിജെപിക്ക് തണുപ്പൻ മനോഭാവം, ടിഎംസി വിട്ടെത്തിയ വിമത എംപിമാർക്കിടയിൽ അതൃപ്തി, കൊൽക്കത്ത യോഗത്തിൽ വിട്ടുനിന്നത് 10 പേർ
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

കൊല്ക്കത്ത : തൃണമൂല് കോണ്ഗ്രസ് വിട്ട് ബിജെപി പാളയത്തിലേക്ക് ചേക്കാറാനെത്തിയ വിമത എംപിമാര്ക്കിടയില് അനിശ്ചിതത്വം. ലോകസഭാ സ്പീക്കര് അയച്ച കൂറുമാറ്റ നിരോധന അയോഗ്യതാ നോട്ടീസുകള് ചര്ച്ച ചെയ്യാന് കൊല്ക്കത്തയില് വിളിച്ചുചേര്ത്ത നിര്ണ്ണായക യോഗത്തില് ആകെയുള്ള വിമത എം പിമാരില് 10 പേരും വിട്ടുനിന്നു. ടിഎംസി വിട്ടെത്തിയതിന് ശേഷം ബിജെപി തങ്ങള്ക്കെതിരെ പുലര്ത്തുന്നത് തണുപ്പന് മനോഭാവമാണെന്ന് വിമതര്ക്കിടയില് പരാതിയുണ്ട്. ബിജെപിയില് നിന്ന് പ്രതീക്ഷിച്ച പിന്തുണയോ ഉറപ്പുകളോ ലഭിക്കാത്തതും കൂറുമാറ്റ നിരോധന നിയമപ്രകാരം എം പി സ്ഥാനം നഷ്ടമായാല് വീണ്ടും പൊതുതിരെഞ്ഞെടുപ്പിനെ നേരിടേണ്ടി വരുമൊ എന്ന ഭയവും വിമത ക്യാമ്പിലുണ്ട്.
തൃണമൂല് കോണ്ഗ്രസ് നല്കിയ കൂറുമാറ്റ നിരോധന ഹര്ജിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്ന കാര്യം യോഗം ചര്ച്ച ചെയ്തു. ഹര്ജി പരിഗണിക്കവെ ജനങ്ങള് വോട്ട് ചെയ്ത് വിജയിപ്പിക്കുന്നത് വ്യക്തിയെ നോക്കി മാത്രമല്ല പാര്ട്ടിയും പ്രധാനഘടകമാണെന്ന നിരീക്ഷണം കോടതി നടത്തിയിരുന്നു. ഇതോടെ പ്രതികൂല വിധിയുണ്ടായാല് ഉപതിരെഞ്ഞെടുപ്പില് മത്സരിക്കേണ്ടി വരുമെന്ന സാഹചര്യമാണ് വിമത നേതാക്കളെ ഭയപ്പെടുത്തുന്നത്. വിമതരെ നേരിട്ട് പാര്ട്ടിയില് എടുക്കാനോ തിരഞ്ഞെടുപ്പ് ഉറപ്പുക




