ഈ ജില്ലകളിൽ മഴ ആഞ്ഞടിക്കും, ഒപ്പം കാറ്റും ഇടിമിന്നലും; വിവിധയിടങ്ങളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു
Samanyu
സ്റ്റാഫ് റിപ്പോർട്ടർ

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ. അഞ്ച് ദിവസം മഴ തുടരുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ് തുടരുന്നതിനിടെ വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്നു. മഴ സാധ്യത തുടരുന്നതിനാൽ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ഇന്ന് (09/10/2026) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ് നിലവിലുള്ളത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ അലേർട്ടാണ് നിലവിലുള്ളത്.
ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും (09/10/2026) നാളെയും (10/10/2026) ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത തുടരുകയാണ്. ഒക്ടോബർ 11,12,13 തീയതികളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 - 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.




