2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് 62 ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിയ 31-കാരൻ പിടിയിൽ, ആഡംബര കാറും കസ്റ്റഡിയിൽ; സൈബർ തട്ടിപ്പിലെ പണമെന്ന് പൊലീസ്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 13, ചൊവ്വ | 03:57 PM
പങ്കുവെക്കുക:
കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് 62 ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിയ 31-കാരൻ പിടിയിൽ, ആഡംബര കാറും കസ്റ്റഡിയിൽ; സൈബർ തട്ടിപ്പിലെ പണമെന്ന് പൊലീസ്
കൊച്ചിയിലെ ജ്വല്ലറിയിൽ നിന്ന് 62 ലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങിയ 31-കാരൻ പിടിയിൽ, ആഡംബര കാറും കസ്റ്റഡിയിൽ; സൈബർ തട്ടിപ്പിലെ പണമെന്ന് പൊലീസ്കേരളപ്രഭാതം

കൊച്ചിയിൽ സൈബർ തട്ടിപ്പ് പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയ കേസിൽ മലപ്പുറം സ്വദേശിയായ മുഖ്യപ്രതി ഷാഹിദ് സുലൈമാനെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് ബി.എം.ഡബ്ല്യു കാറും വ്യാജ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

കൊച്ചി: സൈബർ തട്ടിപ്പിലൂടെ കൈക്കലാക്കിയ പണം ഉപയോഗിച്ച് പ്രമുഖ ജ്വല്ലറിയിൽ നിന്ന് 62 ലക്ഷം രൂപയുടെ സ്വർണം തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. മലപ്പുറം ചെമ്പ്രശ്ശേരി തച്ചോടം വീട്ടിൽ ഷാഹിദ് സുലൈമാൻ (31) ആണ് കളമശ്ശേരി പോലീസിന്റെ പിടിയിലായത്.

തട്ടിപ്പിന് ശേഷം ഒന്നര മാസത്തോളമായി ബാംഗ്ലൂർ, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലെ വിവിധ രഹസ്യ കേന്ദ്രങ്ങളിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രതി. മഞ്ചേരി പോലീസിന്റെ സഹകരണത്തോടെ കളമശ്ശേരി സർക്കിൾ ഇൻസ്പെക്ടർ അഭിലാഷ് എ.എൽ.-ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്. ഇയാളിൽ നിന്ന് ആഡംബര കാറായ ബി.എം.ഡബ്ല്യുവും [Aadhaar Redacted] കാർഡും പോലീസ് കസ്റ്റഡിയിലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

കേസിലെ മറ്റ് കണ്ണികളെക്കുറിച്ചും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നതിനെക്കുറിച്ചും പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കളമശ്ശേരി സി.ഐ. അഭിലാഷ് എ.എൽ., എസ്.ഐ. രാം ലാൽ, സി.പി.ഒ.മാരായ മാഹിൻ അബൂബക്കർ, വിനു കെ.പി., കലേഷ് ഡി.ജി., ലിബിൻ കുമാർ, അനീഷ് കുമാർ, പ്രശോബ്, ശ്രീജിഷ് എന്നിവരടങ്ങിയ സംഘമാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)