2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 03:22 PM
പങ്കുവെക്കുക:
കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റി
കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിൽ വീഴ്ച; മൂന്ന് പിഡബ്ല്യുഡി എഞ്ചിനീയർമാർക്ക് സസ്പെൻഷൻ, കരാറുകാർ ഊരാളുങ്കൽ സൊസൈറ്റികേരളപ്രഭാതം

കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം വൈകിയതിൽ വീഴ്ച വരുത്തിയ മൂന്ന് പിഡബ്ല്യുഡി എൻജിനീയർമാരെ പൊതുമരാമത്ത് മന്ത്രി സസ്പെൻഡ് ചെയ്തു.

തിരുവനന്തപുരം: നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയ കുന്നത്തൂർ മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കുന്നതിൽ വീഴ്ച വരുത്തിയതിന് മൂന്ന് പൊതുമരാമത്ത് (പിഡബ്ല്യുഡി) എൻജിനീയർമാരെ സസ്പെൻഡ് ചെയ്തു.

കൊല്ലം ഡിവിഷൻ ബിൽഡിങ് വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീജ എം.എസ്., സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സുനിത എ., ശാസ്താംകോട്ട ബിൽഡിങ്സ് സെക്ഷൻ അസിസ്റ്റന്റ് എൻജിനീയർ മഞ്ജു ഫിലിപ്പ് എന്നിവരെയാണ് പൊതുമരാമത്ത് മന്ത്രി സസ്പെൻഡ് ചെയ്തത്. ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറങ്ങി.

കരുനാഗപ്പള്ളി ബിൽഡിങ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സന്തോഷ് കുമാറിനോട് സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. കെട്ടിട വിഭാഗം ചീഫ് എൻജിനീയർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കരാർ ഊരാളുങ്കലിന്

ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് മിനി സിവിൽ സ്റ്റേഷന്റെ നിർമാണച്ചുമതല ഏറ്റെടുത്തിരുന്നത്. 2024 ഫെബ്രുവരി 28-ന് കരാർ ഒപ്പുവെച്ച് 18 മാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ, കാലാവധി പലതവണ നീട്ടിനൽകിയിട്ടും പ്രവൃത്തി പൂർത്തിയായില്ല.

തുടർന്ന് കൊല്ലം കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയറുടെ നിർദേശപ്രകാരം പദ്ധതി 100 ദിന കർമപരിപാടിയിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ, പുരോഗതി റിപ്പോർട്ടുകൾ യഥാസമയം മേലുദ്യോഗസ്ഥരെ അറിയിക്കുന്നതിലും ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചതായി ചീഫ് എൻജിനീയർ സർക്കാരിന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)