2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കല്‍: എൻടിപിസിയുമായി കരാറുകൾക്ക് ചര്‍ച്ച നടത്തി സര്‍ക്കാര്‍

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 08:50 AM
പങ്കുവെക്കുക:
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കല്‍: എൻടിപിസിയുമായി കരാറുകൾക്ക് ചര്‍ച്ച നടത്തി സര്‍ക്കാര്‍
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കല്‍: എൻടിപിസിയുമായി കരാറുകൾക്ക് ചര്‍ച്ച നടത്തി സര്‍ക്കാര്‍കേരളപ്രഭാതം

ആരോഗ്യകരമായ വാർദ്ധക്യവും രോഗപ്രതിരോധവും ലക്ഷ്യമിട്ട് രാജ്യത്താദ്യമായി സംസ്ഥാന സർക്കാർ ഉന്നതതല 'ഹോളിസ്റ്റിക് ഹെൽത്ത് ടാസ്‌ക് ഫോഴ്‌സ്' രൂപീകരിച്ചു.

തിരുവനന്തപുരം: രോഗ പ്രതിരോധത്തിനും മെച്ചപ്പെട്ട ചികിത്സയ്ക്കുമൊപ്പം ആരോഗ്യകരമായ വാർദ്ധക്യവും ദീർഘായുസ്സും ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല ടാസ്‌ക് ഫോഴ്‌സിന് രൂപം നൽകി. മുഖ്യമന്ത്രി ചെയർമാനും ആരോഗ്യ മന്ത്രി വൈസ് ചെയർമാനുമായി 'കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്‌സ്' ആണ് നിലവിൽ വന്നത്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം ഇത്തരം പദ്ധതിക്ക് തുടക്കമിടുന്നത്.

ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദം ഉൾപ്പെടെയുള്ള പരമ്പരാഗത ചികിത്സാരീതികളും സമഗ്രമായി സംയോജിപ്പിച്ചുള്ള പദ്ധതിയാണ് ലക്ഷ്യമിടുന്നത്. രോഗങ്ങൾ തടയൽ, മുൻകൂട്ടിയുള്ള പരിശോധനകൾ, ആരോഗ്യ വിവരങ്ങൾ സുരക്ഷിതമായി കോർത്തിണക്കുന്ന ഡിജിറ്റൽ സംവിധാനം എന്നിവയ്ക്കെല്ലാം ടാസ്‌ക് ഫോഴ്‌സ് രൂപരേഖ തയ്യാറാക്കും.

ആദ്യ യോഗം ചേർന്ന് രണ്ടു മാസത്തിനകം സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. ഉടനടി നടപ്പാക്കാവുന്ന പൈലറ്റ് പദ്ധതികൾ, മൂന്ന് വർഷത്തെ കർമ്മപദ്ധതി, ധനസമാഹരണ മാർഗ്ഗങ്ങൾ, പദ്ധതി പുരോഗതി വിലയിരുത്തൽ സംവിധാനം എന്നിവ റിപ്പോർട്ടിന്റെ ഭാഗമാകും.

സംസ്ഥാനത്ത് വയോജന ജനസംഖ്യ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മുൻപ് മുതിർന്ന പൗരന്മാർക്കായി പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്റെ തുടർച്ചയാണിത്. രോഗം വന്ന ശേഷം ചികിത്സിക്കുന്ന രീതിക്ക് പകരം രോഗ പ്രതിരോധത്തിന് ഊന്നൽ നൽകുന്ന, ലോകത്തിന് തന്നെ മാതൃകയാകുന്ന ആരോഗ്യ പരിപാലന ശൈലിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)