2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

മാസപ്പടി കേസിൽ സർക്കാരിന് തിരിച്ചടി; എഫ്ഐആർ ഇല്ലാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധം, സർക്കാർ ഉത്തരവ് റദ്ദാക്കി കോടതി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 11:09 AM
പങ്കുവെക്കുക:
മാസപ്പടി കേസിൽ സർക്കാരിന് തിരിച്ചടി; എഫ്ഐആർ ഇല്ലാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധം, സർക്കാർ ഉത്തരവ് റദ്ദാക്കി കോടതി
മാസപ്പടി കേസിൽ സർക്കാരിന് തിരിച്ചടി; എഫ്ഐആർ ഇല്ലാതെ എസ്ഐടി രൂപീകരിച്ചത് നിയമവിരുദ്ധം, സർക്കാർ ഉത്തരവ് റദ്ദാക്കി കോടതികേരളപ്രഭാതം

മാസപ്പടി കേസിൽ എഫ്‌.ഐ.ആറില്ലാതെ എസ്.ഐ.ടി രൂപീകരിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി: ഏറെ വിവാദമായ മാസപ്പടി കേസിൽ സർക്കാറിന് കനത്ത തിരിച്ചടി. കേസിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാതെ പ്രത്യക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) രൂപീകരിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അഴിമതി തടയൽ നിയമപ്രകാരം വിജിലൻസ് ഉടൻ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് വ്യക്തമാക്കിയ കോടതി, കാലതാമസം കൂടാതെ അന്വേഷണം പൂർത്തിയാക്കണമെന്നും നിർദേശിച്ചു. കേസ് ഡയറിയും ശേഖരിച്ച തെളിവുകളും ഉടൻ വിജിലൻസിന് കൈമാറാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനും തിരിച്ചടി

സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ. മുഹമ്മദ് റിയാസിനുമെതിരെ അഴിമതി തടയൽ നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്താനാണ് ഹൈക്കോടതി ഉത്തരവ്. പ്രാഥമിക അന്വേഷണത്തിന് ശേഷമേ കേസെടുക്കൂ എന്ന സർക്കാറിന്റെ വാദം കോടതി തള്ളി. ഇതോടെ കേസിൽ ഇരുവർക്കുമെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടിവരും.

നടപടിക്രമങ്ങൾ പാലിക്കാതെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് കീഴിൽ പ്രത്യേക സംഘത്തെ നിയോഗിച്ച സർക്കാറിന്റെ തന്ത്രത്തിനെതിരെ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് കെ. ബാബുവിന്റെ നടപടി.

നിർണായകമായി ഇ.ഡിയുടെ തെളിവുകൾ

കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) മുദ്രവെച്ച കവറിൽ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടും വിവരങ്ങളുമാണ് സർക്കാറിന് തിരിച്ചടിയായത്. സി.എം.ആർ.എൽ കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന സാമ്പത്തിക ഇടപാടുകൾ, ഹവാല ഇടപാടുകൾ, വിദേശയാത്രകൾ എന്നിവയുടെ നിർണായക തെളിവുകൾ ഇ.ഡി കോടതിക്ക് കൈമാറി.

കൺമുന്നിൽ അഴിമതിക്ക് വ്യക്തമായ തെളിവുകളുണ്ടായിട്ടും എഫ്.ഐ.ആർ ഇടാതെ കേസ് നീട്ടിക്കൊണ്ടുപോകാനാണ് സർക്കാർ ശ്രമിച്ചതെന്ന് ഹരജിക്കാരൻ വാദിച്ചു. സംജ്ഞേയമായ കുറ്റം (Cognizable offence) വെളിപ്പെട്ടാൽ ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്ന നിയമതത്വം ചൂണ്ടിക്കാട്ടിയ കോടതി, കേസിൽ ഇനിയൊരു പ്രാഥമിക അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.

വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നതോടെ, കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം (പി.എം.എൽ.എ) ഇ.ഡി ഉടൻ ഇ.സി.ഐ.ആർ (ECIR) രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. സാമ്പത്തിക ഇടപാടുകളുടെ പൂർണ വിവരങ്ങൾ ഇതിനകം ശേഖരിച്ചതിനാൽ കേസിൽ ഇ.ഡിയുടെ തുടർനടപടികളും അതിവേഗത്തിലുണ്ടാകും.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ഉപരാഷ്ട്രപതിയുടെ സന്ദർശനം; കോഴിക്കോട് നഗരപരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ഉച്ചയ്ക്ക് ശേഷം അവധി, മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് ബാധകമല്ല
കേരളംകോഴിക്കോട്