2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നവദമ്പതികളുടെ മൃതദേഹം നദിയിൽ, കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ; ദുരൂഹത

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 02:25 PM
പങ്കുവെക്കുക:
നവദമ്പതികളുടെ മൃതദേഹം നദിയിൽ, കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ; ദുരൂഹത
നവദമ്പതികളുടെ മൃതദേഹം നദിയിൽ, കാലുകൾ ചങ്ങല കൊണ്ട് ബന്ധിച്ച നിലയിൽ; ദുരൂഹതകേരളപ്രഭാതം

മഹാരാഷ്ട്രയിലെ ധുലെയിൽ തപി നദിയിൽ നവദമ്പതികളെ കാലുകൾ ചങ്ങല കൊണ്ടു ബന്ധിച്ച നിലയിൽ മരിച്ച കണ്ടെത്തി. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന് വ്യക്തമല്ലെന്നും പോലീസ് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു.

ധുലെ: മഹാരാഷ്ട്രയിലെ ധുലെ ജില്ലയിൽ തപി നദിയിൽ നവദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജൽഗാവ് ജില്ലയിലെ അമൽനെർ താലൂക്ക് സ്വദേശികളായ ശ്യാം ഹരി പാട്ടീൽ, സപ്ന പാട്ടീൽ എന്നിവരാണ് മരിച്ചത്. ഇരുവരുടെയും കാലുകൾ ഇരുമ്പ് ചങ്ങല ഉപയോഗിച്ച് പരസ്പരം ബന്ധിച്ച നിലയിലായിരുന്നു.

സവാൽദെ മേഖലയിൽ തപി നദിയുടെ അടിത്തട്ടിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. മാസങ്ങൾക്കു മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

സംഭവം കൊലപാതകമാണോ അതോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)