2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

'ഡിയർ പ്രൈം മിനിസ്റ്റർ അംബാനി, നിങ്ങളാണ് ഇന്ത്യയിൽ യഥാർഥ 'ബോസ്' എന്ന് മനസ്സിലാക്കിയില്ല'; പ്രകോപനം തുടർന്ന് ഇലോണ്‌‍ മസ്ക്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 9, വെള്ളി | 06:22 PM
പങ്കുവെക്കുക:
'ഡിയർ പ്രൈം മിനിസ്റ്റർ അംബാനി, നിങ്ങളാണ് ഇന്ത്യയിൽ യഥാർഥ 'ബോസ്' എന്ന് മനസ്സിലാക്കിയില്ല'; പ്രകോപനം തുടർന്ന് ഇലോണ്‌‍ മസ്ക്
'ഡിയർ പ്രൈം മിനിസ്റ്റർ അംബാനി, നിങ്ങളാണ് ഇന്ത്യയിൽ യഥാർഥ 'ബോസ്' എന്ന് മനസ്സിലാക്കിയില്ല'; പ്രകോപനം തുടർന്ന് ഇലോണ്‌‍ മസ്ക്കേരളപ്രഭാതം

മുകേഷ് അംബാനിയെ 'പ്രധാനമന്ത്രി' എന്ന് പരിഹസിച്ച് വിമർശിച്ച ഇലോൺ മസ്ക്, കുത്തകാവകാശം ഉപയോഗിച്ച് ജനങ്ങളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിച്ച് സ്റ്റാർലിങ്കിന് വിപണിയിൽ മത്സരിക്കാൻ അവസരം നൽകുമോയെന്നും ചോദിച്ചു.

ന്യൂഡൽഹി: റിലയൻസ് അധ്യക്ഷൻ മുകേഷ് അംബാനിയെ വീണ്ടും പരസ്യമായി പരിഹസിച്ച് ടെസ്‌ല, എക്‌സ് തലവൻ ഇലോൺ മസ്ക്. ഇന്ത്യയിൽ നിങ്ങളാണ് യഥാർഥ 'ബോസ്' എന്നും അംബാനിയെ 'പ്രധാനമന്ത്രി' എന്ന് വിശേഷിപ്പിച്ചും എക്‌സിലൂടെയായിരുന്നു മസ്കിന്റെ പ്രകോപനപരമായ പ്രതികരണം.

ഇന്ത്യൻ വിപണിയിൽ സ്റ്റാർലിങ്കിന്റെ വരവ് തടയുന്ന റിലയൻസിന്റെ നിലപാടിനെ രൂക്ഷമായ ഭാഷയിലാണ് മസ്ക് വിമർശിച്ചത്. "ഇന്ത്യയിലെ പ്രബുദ്ധരായ ജനങ്ങളെ നിങ്ങളുടെ കുത്തകാവകാശം ഉപയോഗിച്ച് ചൂഷണം ചെയ്യുന്നത് തുടരാൻ സ്വാഭാവികമായും നിങ്ങൾ ആഗ്രഹിക്കും. എങ്കിലും സ്റ്റാർലിങ്കിന് മത്സരരംഗത്തേക്ക് വരാൻ അനുവാദം നൽകുമോ?" - മസ്ക് ചോദിച്ചു.

മറ്റു രാജ്യങ്ങളിലേതുപോലെ ഇന്ത്യയിലും ഇന്റർനെറ്റ് സൗകര്യമില്ലാത്ത നിരവധിയേറെ പ്രദേശങ്ങളുണ്ടെന്നും ഇത് കുട്ടികളുടെ വിദ്യാഭ്യാസ അവസരങ്ങളെയും ചെറുകിട ബിസിനസുകളുടെ വിപണന സാധ്യതകളെയും ഇല്ലാതാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം പിന്നാക്ക മേഖലകളിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്ക് എത്തുന്നതോടെ ജനങ്ങളുടെ ജീവിതനിലവാരം ഉയരുമെന്നും മസ്ക് കൂട്ടിച്ചേർത്തു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)