വിദേശ സന്ദർശനത്തിനിടെ കാല്‍വഴുതി വീണ് എൻ കെ പ്രേമചന്ദ്രൻ എം പിക്ക് പരിക്ക്; ശസ്ത്രക്രിയ നാളെ
Nazeema
സ്റ്റാഫ് റിപ്പോർട്ടർ

വിദേശ സന്ദർശനത്തിനിടെ ഹോട്ടൽ ശുചിമുറിയിൽ കാല് വഴുതിവീണ് കൈക്കുഴയ്ക്ക് പരിക്കേറ്റ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ശസ്ത്രക്രിയക്കായി ഗുഡ്ഗാവ് മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്റർ പാർലമെന്ററി യൂണിയൻ യോഗത്തിൽ പങ്കെടുക്കാൻ ടാൻസാനിയയിലെത്തിയപ്പോൾ അപകടത്തിൽപെട്ട അദ്ദേഹത്തിന്റെ ശസ്ത്രക്രിയ ശനിയാഴ്ച നടക്കും.
ന്യൂഡൽഹി: വിദേശ സന്ദർശനത്തിനിടെ വീണ് കൈക്കുഴയ്ക്ക് പരിക്കേറ്റ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ ശസ്ത്രക്രിയക്കായി ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്റർ പാർലമെന്ററി യൂണിയന്റെ 153-ാമത് അസംബ്ലിയിൽ പങ്കെടുക്കാൻ ആഫ്രിക്കൻ രാജ്യമായ ടാൻസാനിയയിലെത്തിയപ്പോഴായിരുന്നു അപകടം.
താമസിച്ചിരുന്ന ഹോട്ടലിലെ ശുചിമുറിയിൽ കാല് വഴുതിവീണാണ് പരിക്കേറ്റത്. ടാൻസാനിയയിലെ പ്രാദേശിക ആശുപത്രിയിൽ കാണിച്ചപ്പോൾ അടിയന്തര ശസ്ത്രക്രിയക്ക് നിർദേശിക്കുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹം ഡൽഹിയിലേക്ക് മടങ്ങിയെത്തി. ശനിയാഴ്ചയാണ് (10/10/2026) ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നത്.




