2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

നിലക്കടല കഴിച്ചതിന് ശേഷം ഉടനെ വെള്ളം കുടിക്കാറുണ്ടോ?

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 7, ബുധൻ | 12:28 PM
പങ്കുവെക്കുക:
നിലക്കടല കഴിച്ചതിന് ശേഷം ഉടനെ വെള്ളം കുടിക്കാറുണ്ടോ?
നിലക്കടല കഴിച്ചതിന് ശേഷം ഉടനെ വെള്ളം കുടിക്കാറുണ്ടോ?കേരളപ്രഭാതം

നിലക്കടല കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് എണ്ണമയവും പൊടിയും കാരണം തൊണ്ടയിൽ അസ്വസ്ഥതയ്ക്കും ചുമയ്ക്കും കാരണമാകും. അതിനാൽ ശരീര താപനിലയിലെ പെട്ടെന്നുള്ള മാറ്റവും അലർജിയും ഒഴിവാക്കാൻ 10-15 മിനിറ്റിനു ശേഷം മാത്രം സാധാരണ വെള്ളം കുടിക്കുക.

നിലക്കടല ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. എന്നാൽ നിലക്കടല കഴിച്ചയുടൻ വെള്ളം കുടിക്കരുതെന്ന് മുതിർന്നവർ പറയുന്നത് കേട്ടിട്ടില്ലേ? പൊതുവെ വരണ്ട സ്വഭാവമുള്ള ഭക്ഷണമായതിനാൽ നിലക്കടല കഴിക്കുമ്പോൾ ദാഹം തോന്നുന്നത് സ്വാഭാവികമാണ്. എന്നാൽ കഴിച്ചയുടൻ വെള്ളം കുടിക്കുന്നത് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

നിലക്കടലയിൽ അടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ എണ്ണമയവും ചെറിയ രീതിയിലുള്ള പൊടിപടലങ്ങളുമാണ് പ്രധാന വില്ലൻ. കഴിച്ചയുടൻ വെള്ളം കുടിക്കുമ്പോൾ ഇവ തൊണ്ടയിൽ അസ്വസ്ഥതയോ ചൊറിച്ചിലോ പെട്ടെന്നുള്ള ചുമയോ ഉണ്ടാക്കാൻ സാധ്യതയുണ്ട്.

കൂടാതെ, നിലക്കടല ശരീരത്തിൽ ചൂടു വർധിപ്പിക്കുന്ന ഭക്ഷണമാണ്. കഴിച്ചയുടൻ തണുത്ത വെള്ളം കുടിക്കുന്നത് ശരീരത്തിന്റെ താപനിലയിലെ സന്തുലിതാവസ്ഥയെ പെട്ടെന്ന് ബാധിക്കും. ശരീരത്തിലെ ഈ താപനില വ്യതിയാനം വിട്ടുമാറാത്ത ചുമ, തൊണ്ടവേദന, ജലദോഷം, മറ്റ് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകൾ എന്നിവയ്ക്ക് കാരണമായേക്കാം.

കുട്ടികളുടെ കാര്യത്തിൽ ഇത് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്. നിലക്കടല തിന്ന ഉടൻ വെള്ളം കുടിക്കുന്നത് കുട്ടികളിൽ അലർജി സാധ്യത വർധിപ്പിക്കുന്നു. മുതിർന്നവരിലും കുട്ടികളിലും തൊണ്ടയിൽ കരകരപ്പും അസ്വസ്ഥതയും സൃഷ്ടിക്കാൻ ഇത് ഇടയാക്കും.

പരിഹാരം എന്ത്?

നിലക്കടല കഴിച്ച ശേഷം വെള്ളം കുടിക്കാൻ കുറഞ്ഞത് 10 മുതൽ 15 മിനിറ്റ് വരെ കാത്തിരിക്കാം. ദാഹം തോന്നുകയാണെങ്കിൽ തണുത്ത വെള്ളത്തിന് പകരം സാധാരണ താപനിലയിലുള്ള വെള്ളം മാത്രം കുടിക്കാൻ ശ്രദ്ധിക്കുക.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)