2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

സിന്ദഗി ഏക് സഫർ ഹേ സുഹാന… ഷറഫുദ്ദീൻ്റെ ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:36 PM
പങ്കുവെക്കുക:
സിന്ദഗി ഏക് സഫർ ഹേ സുഹാന… ഷറഫുദ്ദീൻ്റെ ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
സിന്ദഗി ഏക് സഫർ ഹേ സുഹാന… ഷറഫുദ്ദീൻ്റെ ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്കേരളപ്രഭാതം

ഷറഫുദ്ദീൻ നായകനായി എത്തുന്ന ‘ഫാമിലി ട്രിപ്പ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ഇതിഹാസ ഗായകൻ കിഷോർ കുമാറിൻ്റെ ‘സിന്ദഗി ഏക് സഫർ ഹേ സുഹാന’ എന്ന ക്ലാസിക് ഗാനത്തിൻ്റെ അകമ്പടിയോടെയാണ് ഷറഫുദ്ദീൻ ഈ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ പങ്ക് വെച്ചിരിക്കുന്നത്. നവാഗതയായ രമ്യ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന ഷറഫു, ഷമാൽ സുലൈമാൻ എന്നിവർ ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

ഒരു പക്കാ ഫാമിലി എൻ്റർടെയിനർ എന്ന ഫീലാണ് ചിത്രത്തിൻ്റെ പോസ്റ്റർ സമ്മാനിക്കുന്നത്. ഷറഫുദ്ദീൻ, കാർത്തികേയൻ സന്താനം, ഷംജാൻ ജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. കൽറാമൻ, കല്യാൺ സുബ്രഹ്മണ്യൻ വി, ഫ്രെയിംസ്റ്റോൺ എന്നിവർ ചിത്രത്തിൻ്റെ സഹനിർമ്മാതാക്കളാണ്. സ്റ്റോൺ ബെഞ്ച് സ്റ്റുഡിയോസ്, ഷറഫുദ്ദീൻ പ്രൊഡക്ഷൻസ്, റിഡാക്ടഡ് സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

നവരസ ഫിലിംസ് ആണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. ചിത്രത്തിൻ്റെ റിലീസ് തീയതി ഉൾപ്പെടെയുള്ള വിവരങ്ങൾ പിന്നീട് പുറത്ത് വിടും. ഓവർസീസ് ഡിസ്ട്രിബ്യൂഷൻ പാർട്ണർ ഫാർസ് ഫിലിംസ്. അമിത് സാംസൺ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിവേക് ഹർഷൻ ആണ്. ക്രിസ്റ്റി ജോബി ചിത്രത്തിന് സംഗീതം ഒരുക്കുന്നു.

പ്രൊഡക്ഷൻ ഡിസൈൻ ഔസേപ്പ് ജോൺ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ. സംഘട്ടനം : ഫീനിക്സ് പ്രഭു, മേക്കപ്പ് : റൊണക്സ് സേവ്യർ, സൗണ്ട് ഡിസൈൻ: നിക്സൺ ജോർജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: ഐബിൻ തോമസ്, ജിജോ കെ ജോയ്, ആർ രാജ്കുമാർ, അശോക് നാരായണൻ, പ്രൊഡക്ഷൻ കൺട്രോളർ : ബിനു മുരളി, പ്രൊഡക്ഷൻ കോർഡിനേറ്റർ : മദൻ ഷൺമുഖം, ചീഫ് അസോസിയേറ്റ് ഡയറക്ടർ : അംബ്രോ വർഗീസ്, ക്രിയേറ്റീവ് ഡയറക്ടർ : അദീബ് റഹിമ, ചീഫ് അസോസിയേറ്റ് ക്യാമറാമാൻ: രതീഷ് മാന്നാർ, ഫിനാൻസ് കൺട്രോളർ: ബിബിൻ സേവ്യർ, പിആർഒ ആൻഡ് മാർക്കറ്റിംഗ്: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ, സിങ്ക് സൗണ്ട്: വിവേക് കേ എം, വിഎഫ്എക്സ്: പിക്ടോറിയൽ എഫ് എക്സ്, ഡിജിറ്റൽ മാർക്കറ്റിംഗ്: ഒബ്‌സ്‌ക്യൂറ, സ്റ്റിൽസ്: റിഷാജ് മുഹമ്മദ്, ഡിസൈൻ : യെല്ലോടൂത്ത്സ്

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ദുബായിലെ കൊക്കക്കോള അരീനയിൽ സം​ഗീത പ്രേമികളെ ആവേശത്തിലാക്കാൻ പ്രശസ്ത ഗായകൻ സിദ് ശ്രീറാം. നവംബർ 22ന് Sing India എന്ന പേരിൽ നടക്കുന്ന സം​ഗീത വിരുന്നിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തെന്നിന്ത്യൻ സിനിമാസംഗീതത്തിൽ സിദ് ശ്രീറാമിന്റെ ശബ്ദത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. ദുബായിലെ സം​ഗീതപ്രേമികൾക്ക് സിദ് ശ്രീറാമിന്റെ ​ഗാനം നേരിട്ട് ആസ്വ​ദിക്കാനുള്ള വേദിയായി കൊക്കക്കോള അരീന മാറും.  തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളുമാകും പരിപാടിയുടെ പ്രധാന ആകർഷണം. പ്രേക്ഷകർക്ക് ഏറെ പരിചിതമായ, ഹൃദയത്തിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ സിദ് ശ്രീറാമിന്റെ സവിശേഷമായ ആലാപനശൈലിയിൽ നേരിട്ട് ആസ്വദിക്കാനാകും. ജിസിസിയിൽ ആദ്യമായി താരം നടത്തുന്ന സോളോ ലൈവ് ഷോയായിരിക്കും ഇത്.  തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഗാനങ്ങളുടെ വൈവിധ്യമാർന്ന സംഗീതാനുഭവം ദുബായിലെ സംഗീതാസ്വാദകർക്ക് പ്രത്യേക അനുഭവമാകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചിരുന്നു. സിദ് ശ്രീറാമിന്റെ ഗാനങ്ങൾ തത്സമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം. താഴെ കാണുന്ന ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
സിനിമ
ഇന്നലെ
പ്രഭാതം ബ്യൂറോ