2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ബെംഗളൂരുവിലെ സിജെപി പ്രതിഷേധം: പങ്കെടുക്കാന്‍ ധ്രുവ് റാഠി എത്തും

S

Samanyu

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 04:03 PM
പങ്കുവെക്കുക:
ബെംഗളൂരുവിലെ സിജെപി പ്രതിഷേധം: പങ്കെടുക്കാന്‍ ധ്രുവ് റാഠി എത്തും
ബെംഗളൂരുവിലെ സിജെപി പ്രതിഷേധം: പങ്കെടുക്കാന്‍ ധ്രുവ് റാഠി എത്തുംകേരളപ്രഭാതം

ബെംഗളൂരു: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കെതിരെ ബെംഗളൂരുവില്‍ നാളെ സിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ധ്രുവ് റാഠിയടക്കം എത്തും. ബെഗളൂരു ഫ്രീഡം പാര്‍ക്കിലാണ് കര്‍ണാടകയിലെ വോട്ടര്‍ പട്ടികയില്‍ നിന്ന് അന്യായമായി നീക്കം ചെയ്യപ്പെട്ടവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി പ്രതിഷേധം. ചപ്പല്‍ പ്രൊട്ടസ്റ്റ് എന്ന് പേരിട്ട പ്രതിഷേധത്തില്‍ നടന്‍ പ്രകാശ് രാജ് അടക്കം പങ്കെടുക്കുന്നുണ്ട്. അഭിജിത് ദീപ്‌കെ പുറത്തുവിട്ട ഒരു വിഡിയോയിലാണ് ധ്രുവ് റാഠി എത്തുന്നതിനെ കുറിച്ച് പറയുന്നത്.

രാവിലെ പത്തരയ്ക്കാണ് ഫ്രീഡം പാര്‍ക്കില്‍ പ്രതിഷേധം. സിജെപി നേതാക്കളായ അഭിജിത്ത് ദീപ് കെ, സൗരവ് ദാസ്, വിവിധ വിദ്യാര്‍ഥി സംഘടന നേതാക്കള്‍ എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

വോട്ടര്‍ പട്ടികയില്‍ നിന്ന് പേര് നീക്കം ചെയ്ത ആളുകളും പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്ന് നടന്‍ പ്രകാശ്‌രാജ് അവകാശപ്പെട്ടു. ബെംഗളൂരു നഗരപരിധിയിലെ മണ്ഡലങ്ങളില്‍ നിന്ന് തന്നെ നിരവധി പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതായി ആരോപണം ഉയര്‍ന്നിരുന്നു.
വിഷയത്തില്‍ എഫ്‌ഐആര്‍ ഇടണം എന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ തന്നെ കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസ് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നു.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ദുബായിലെ കൊക്കക്കോള അരീനയിൽ സം​ഗീത പ്രേമികളെ ആവേശത്തിലാക്കാൻ പ്രശസ്ത ഗായകൻ സിദ് ശ്രീറാം. നവംബർ 22ന് Sing India എന്ന പേരിൽ നടക്കുന്ന സം​ഗീത വിരുന്നിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തെന്നിന്ത്യൻ സിനിമാസംഗീതത്തിൽ സിദ് ശ്രീറാമിന്റെ ശബ്ദത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. ദുബായിലെ സം​ഗീതപ്രേമികൾക്ക് സിദ് ശ്രീറാമിന്റെ ​ഗാനം നേരിട്ട് ആസ്വ​ദിക്കാനുള്ള വേദിയായി കൊക്കക്കോള അരീന മാറും.  തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളുമാകും പരിപാടിയുടെ പ്രധാന ആകർഷണം. പ്രേക്ഷകർക്ക് ഏറെ പരിചിതമായ, ഹൃദയത്തിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ സിദ് ശ്രീറാമിന്റെ സവിശേഷമായ ആലാപനശൈലിയിൽ നേരിട്ട് ആസ്വദിക്കാനാകും. ജിസിസിയിൽ ആദ്യമായി താരം നടത്തുന്ന സോളോ ലൈവ് ഷോയായിരിക്കും ഇത്.  തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഗാനങ്ങളുടെ വൈവിധ്യമാർന്ന സംഗീതാനുഭവം ദുബായിലെ സംഗീതാസ്വാദകർക്ക് പ്രത്യേക അനുഭവമാകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചിരുന്നു. സിദ് ശ്രീറാമിന്റെ ഗാനങ്ങൾ തത്സമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം. താഴെ കാണുന്ന ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
സിനിമ
ഇന്നലെ
പ്രഭാതം ബ്യൂറോ