2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

ജേസൺ സഞ്ജയ് ചിത്രം 'സിഗ്‍മ' രണ്ടാം വാരത്തിലേക്ക്

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 8, വ്യാഴം | 03:45 PM
പങ്കുവെക്കുക:
ജേസൺ സഞ്ജയ് ചിത്രം 'സിഗ്‍മ' രണ്ടാം വാരത്തിലേക്ക്
ജേസൺ സഞ്ജയ് ചിത്രം 'സിഗ്‍മ' രണ്ടാം വാരത്തിലേക്ക്കേരളപ്രഭാതം

ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ‘സിഗ്മ’ 7.77 കോടി കളക്ഷനോടെ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടന്നു. സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം ശ്രീ ഗോകുലം മൂവീസാണ് കേരളത്തിൽ തിയറ്ററുകളിലെത്തിച്ചത്.

തമിഴ്നാട് മുഖ്യമന്ത്രി വിജയിയുടെ മകൻ ജേസൺ സഞ്ജയ് ആദ്യമായി സംവിധാനം ചെയ്ത ‘സിഗ്മ’ തിയറ്ററുകളിൽ വിജയകരമായി രണ്ടാം വാരത്തിലേക്ക് കടന്നു. ഒക്ടോബർ രണ്ടിന് റിലീസ് ചെയ്ത ചിത്രം ഇതുവരെ 7.77 കോടി രൂപയുടെ കളക്ഷൻ നേടിയതായാണ് റിപ്പോർട്ടുകൾ. രണ്ടാം വാരത്തിലേക്ക് പ്രവേശിച്ച വിവരം പങ്കുവെച്ച് അണിയറപ്രവർത്തകർ പുതിയ പോസ്റ്ററും പുറത്തുവിട്ടു.

സുന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരനാണ് നിർമിച്ചിരിക്കുന്നത്. ജി.കെ.എം തമിഴ് കുമരനാണ് പ്രൊഡക്ഷൻ ഹെഡ്. തമിഴ്നാട്ടിലും തായ്ലൻഡിലുമായി ചിത്രീകരിച്ച സിനിമയുടെ കേരളത്തിലെ വിതരണാവകാശം ഗോകുലം ഗോപാലന്റെ ശ്രീ ഗോകുലം മൂവീസിനാണ്.

എസ്. തമൻ സംഗീതം നൽകിയ ചിത്രത്തിന്റെ ഛായാഗ്രഹണം കൃഷ്ണൻ വസന്തും എഡിറ്റിങ് പ്രവീൺ കെ.എല്ലും നിർവഹിച്ചിരിക്കുന്നു. രാജു സുന്ദരം, സമ്പത്ത് രാജ്, ശിവ് പണ്ഡിറ്റ്, അൻപു ദാസൻ, യോഗ് ജാപി, മഹാലക്ഷ്മി, ഷീല രാജ്കുമാർ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

വിവേക്, സൂപ്പർ സുബ്ബു എന്നിവരാണ് ഗാനരചന. വെങ്കട്, സിൽവ എന്നിവർ സാഹസിക രംഗങ്ങളും പ്രസാദ് ഡി.ഐയും രംഗ (കളറിസ്റ്റ്) കളറിങ്ങും നിർവഹിച്ചു. ആർ. ഹരിഹരസുതനാണ് വി.എഫ്.എക്സ്. കൃഷ്ണൻ സുബ്രഹ്മണ്യൻ, വരുൺ വെങ്കടരാമൻ എന്നിവരാണ് സൗണ്ട് ഡിസൈൻ.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)

ദുബായിലെ കൊക്കക്കോള അരീനയിൽ സം​ഗീത പ്രേമികളെ ആവേശത്തിലാക്കാൻ പ്രശസ്ത ഗായകൻ സിദ് ശ്രീറാം. നവംബർ 22ന് Sing India എന്ന പേരിൽ നടക്കുന്ന സം​ഗീത വിരുന്നിന്റെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. തെന്നിന്ത്യൻ സിനിമാസംഗീതത്തിൽ സിദ് ശ്രീറാമിന്റെ ശബ്ദത്തിന് വലിയ ആരാധകവൃന്ദമാണുള്ളത്. ദുബായിലെ സം​ഗീതപ്രേമികൾക്ക് സിദ് ശ്രീറാമിന്റെ ​ഗാനം നേരിട്ട് ആസ്വ​ദിക്കാനുള്ള വേദിയായി കൊക്കക്കോള അരീന മാറും.  തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലെ ജനപ്രിയ ഗാനങ്ങളും ഹൃദയസ്പർശിയായ മെലഡികളുമാകും പരിപാടിയുടെ പ്രധാന ആകർഷണം. പ്രേക്ഷകർക്ക് ഏറെ പരിചിതമായ, ഹൃദയത്തിൽ ഇടം നേടിയ നിരവധി ഗാനങ്ങൾ സിദ് ശ്രീറാമിന്റെ സവിശേഷമായ ആലാപനശൈലിയിൽ നേരിട്ട് ആസ്വദിക്കാനാകും. ജിസിസിയിൽ ആദ്യമായി താരം നടത്തുന്ന സോളോ ലൈവ് ഷോയായിരിക്കും ഇത്.  തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഗാനങ്ങളുടെ വൈവിധ്യമാർന്ന സംഗീതാനുഭവം ദുബായിലെ സംഗീതാസ്വാദകർക്ക് പ്രത്യേക അനുഭവമാകുമെന്നാണ് പ്രതീക്ഷ. പരിപാടിയുടെ ടിക്കറ്റ് വിൽപന ആരംഭിച്ചിരുന്നു. സിദ് ശ്രീറാമിന്റെ ഗാനങ്ങൾ തത്സമയം ആസ്വദിക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റുകൾ ഇപ്പോൾ തന്നെ സ്വന്തമാക്കാം. താഴെ കാണുന്ന ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യാനാകും.
സിനിമ
ഇന്നലെ
പ്രഭാതം ബ്യൂറോ