2026
ഓൺലൈൻ എഡിഷൻ
കേരളപ്രഭാതം - Keralaprabhatham

രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ്; 'ഛത്രപതി' വീണ്ടും തിയറ്ററുകളിലേക്ക്, റീ റിലീസ് ട്രെയ്‍ലര്‍ എത്തി

N

Nazeema

സ്റ്റാഫ് റിപ്പോർട്ടർ

2026 ഒക്ടോബർ 12, തിങ്കൾ | 04:35 AM
പങ്കുവെക്കുക:
രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ്; 'ഛത്രപതി' വീണ്ടും തിയറ്ററുകളിലേക്ക്, റീ റിലീസ് ട്രെയ്‍ലര്‍ എത്തി
രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ്; 'ഛത്രപതി' വീണ്ടും തിയറ്ററുകളിലേക്ക്, റീ റിലീസ് ട്രെയ്‍ലര്‍ എത്തികേരളപ്രഭാതം

എസ്.എസ്. രാജമൗലിയുടെ സംവിധാനത്തില്‍ പ്രഭാസ് നായകനായി 2005-ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം 'ഛത്രപതി' ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും തിയറ്ററുകളിലേക്ക്. ഈ മാസം 23-ന് റീ-റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ പുതിയ ട്രെയിലര്‍ അണിയറക്കാര്‍ പുറത്തുവിട്ടു.

എ.എസ്. രാജമൗലി സംവിധാനം ചെയ്ത് പ്രഭാസ് നായകനായെത്തിയ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ 'ഛത്രപതി' വീണ്ടും തിയറ്ററുകളിലേക്ക്. ഇരുപത് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ചിത്രം റീ-റിലീസിനൊരുങ്ങുന്നത്.

ഇന്നത്തെ സിനിമ ലോകത്ത് വ്യാപകമായിരിക്കുന്ന റീ-റിലീസ് ട്രെന്‍ഡിന്റെ ഭാഗമായാണ് ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിലെത്തുന്നത്. ബോളിവുഡിനും മറ്റ് തെന്നിന്ത്യന്‍ ഭാഷകള്‍ക്കും പുറമെ മലയാളത്തിലും ഇത്തരം റീ-റിലീസുകള്‍ സജീവമാണ്. ഇതിന്റെ തുടര്‍ച്ചയായാണ് തെലുങ്കിലെ എക്കാലത്തെയും വലിയ വിജയചിത്രങ്ങളിലൊന്നായ ഛത്രപതി പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. 2005 സെപ്റ്റംബര്‍ 29-ന് റിലീസ് ചെയ്ത ചിത്രം വന്‍ സാമ്പത്തിക വിജയവും പ്രേക്ഷകപ്രീതിയും നേടിയിരുന്നു.

ഈ മാസം 23-ന് ചിത്രം തിയറ്ററുകളിലെത്തും. റീ-റിലീസി മുന്നോടിയായി അണിയറപ്രവര്‍ത്തകര്‍ 2.05 മിനിറ്റ് ദൈര്‍ഘ്യമുള്ള പുതിയ ട്രെയിലര്‍ പുറത്തുവിട്ടിട്ടുണ്ട്. ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന് എസ്.എസ്. രാജമൗലി തന്നെയാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. എം. രത്നമാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. വി. വിജയേന്ദ്ര പ്രസാദിന്റേതാണ് കഥ. ശ്രീ വെങ്കടേശ്വര സിനി ചിത്രയുടെ ബാനറില്‍ ബി.വി.എസ്.എന്‍. പ്രസാദാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

പ്രഭാസിനൊപ്പം ഭാനുപ്രിയ, ശ്രിയ ശരണ്‍, ഷാഫി, പ്രദീപ് റാവത്ത്, കോട്ട ശ്രീനിവാസ റാവു, സുപ്രീത് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കെ.കെ. സെന്തില്‍ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. കോതഗിരി വെങ്കടേശ്വര റാവു എഡിറ്റിങ്ങും എം.എം. കീരവാണി സംഗീതസംവിധാനവും നിര്‍വഹിച്ചിരിക്കുന്നു. ഒരു ശ്രീലങ്കന്‍ അഭയാര്‍ഥിയായ ശിവജി എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തിലെത്തിയത്. റീ-റിലീസിലും ചിത്രം തിയറ്ററുകളില്‍ വലിയ വിജയം നേടുമെന്ന പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകര്‍.

പങ്കുവെക്കുക:

ബന്ധപ്പെട്ട വാർത്തകൾ (Related Stories)