കണ്ണൂരിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; നിരവധി യാത്രക്കാർക്ക് പരുക്ക്

കണ്ണൂര് : കണ്ണൂര് ജില്ലയിലെ കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞു 35 ഓളം പേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
റോഡ് മുറിച്ചു കടന്നയാളെ രക്ഷിക്കാനായി ബ്രേക്ക് ഇട്ടപ്പോൾ ബസ് മറിഞ്ഞാണ് അപകടം ഉണ്ടായത്. ഓടിക്കൂടിയ നാട്ടുകാരാണ് പരിക്കേറ്റയാളുകളെ ആശുപത്രിയിലേക്ക് മാറ്റിയത്. പരുക്കേറ്റവരെ കണ്ണൂർ, പാപ്പിനിശേരി തളിപറമ്പ്, പരിയാരം കണ്ണൂർ ഗവ മെഡിക്കൽ കോളജ് ആശുപത്രികളിൽ പ്രവേശിപിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെ.
