സ്റ്റൈലിഷായി പൃഥ്വിരാജ്, ഖലീഫ 20ന്

കൊച്ചി: വൈശാഖ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സുകുമാരൻ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ഖലീഫ’ ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ എത്തുന്നു. വൻ ഹൈപ്പോടെ എത്തുന്ന ചിത്രത്തിന്റെ വിശേഷങ്ങളും പുറത്തുവന്ന ‘അസലായവളെ’ എന്ന ഗാനവും ഇതിനകം തന്നെ സമൂഹമാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു. ചിത്രത്തിലെ പൃഥ്വിരാജിന്റെ സ്റ്റൈലിഷ് ലുക്കും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. ദുബായിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. ‘മാമ്പറയ്ക്കൽ ആമിർ അലി’ എന്ന കഥാപാത്രമായി പൃഥ്വിരാജ് എത്തുമ്പോൾ, ‘മാമ്പറയ്ക്കൽ അഹമ്മദ് അലി’യായി മലയാളത്തിന്റെ ഇതിഹാസം മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നുവെന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണമാണ്. മാളവിക ശർമ്മ നായികയായിയെത്തുന്ന ചിത്രം ജിനു എബ്രഹാമിന്റെ തിരക്കഥയിൽ ജിനു വി എബ്രഹാമാണ് നിർമ്മിക്കുന്നത്. ജോമോൻ ടി ജോൺ ഛായാഗ്രഹണവും ചമൻ ചാക്കോ ചിത്രസംയോജനവും നിർവഹിക്കുന്നു.
