19കാരൻ ലമീൻ യമാൽ അച്ഛനാകാൻ പോകുന്നു? പങ്കാളിയായ 21കാരി ഇനസ് ഗർഭിണിയെന്ന് അഭ്യൂഹം; ചർച്ചയായി വിഡിയോ

മഡ്രിഡ്: സ്പാനിഷ് ഫുട്ബോളിലെ യുവതാരം ലമീൻ യമാൽ അച്ഛനാകാൻ ഒരുങ്ങുന്നുവെന്ന അഭ്യൂഹം ശക്തം. താരത്തിന്റെ പങ്കാളിയായ 21 കാരി ഇനസ് ഗാർസിയ സാന്റോസ് സമൂഹമാധ്യമത്തിൽ പങ്കുവച്ച ഒരു വിഡിയോയാണ് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്. ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ലെങ്കിലും ആരാധകർക്കിടയിൽ വാർത്ത ഇതിനോടകം വൈറലായിക്കഴിഞ്ഞു.
ടിക്ടോക്കിൽ ഗർഭിണിയായ മറ്റൊരു യുവതി പങ്കുവച്ച വിഡിയോ ഇനസ് ഗാർസിയ റീപോസ്റ്റ് ചെയ്തതാണ് അഭ്യൂഹങ്ങൾക്ക് കാരണം. “നമ്മൾ കാരണം തുടിക്കുന്ന ഒരു ഹൃദയത്തെ ഉള്ളിൽ ചുമക്കുന്നതിന്റെ അനുഭവം” എന്ന കുറിപ്പോടെയായിരുന്നു വിഡിയോ പ്രത്യക്ഷപ്പെട്ടത്. താനും സമാനമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന സൂചനയാണ് ഇനസ് ഇതിലൂടെ നൽകിയതെന്നാണ് ആരാധകരുടെ വിലയിരുത്തൽ. എന്നാൽ, യാദൃച്ഛികമായി പങ്കുവച്ചത Aകാനുമേ ഉള്ളതാണോ എന്നതിൽ വ്യക്തതയില്ല.
ഈ വർഷം ബാർസിലോന ക്ലബ്ബ് സംഘടിപ്പിച്ച ഔദ്യോഗിക വിരുന്നിൽ ഇരുവരും ഒരുമിച്ചെത്തിയതോടെയാണ് പ്രണയവാർത്തകൾ പുറത്തുവന്നത്. ഫാഷൻ ഇൻഫ്ലുവൻസറായ ഇനസിന് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. ഗായിക നിക്കി നിക്കോളുമായുള്ള ബന്ധം അവസാനിച്ച ശേഷമാണ് ലമീൻ യമാൽ ഇൻഫ്ലുവൻസറുമായി അടുപ്പത്തിലായത്.
2023ൽ ബാർസിലോനയിലൂടെ പ്രൊഫഷണൽ ഫുട്ബോളിൽ അരങ്ങേറ്റം കുറിച്ച യമാൽ, വളരെ ചെറിയ കാലംകൊണ്ട് ഫുട്ബോൾ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിക്കഴിഞ്ഞു. ബാഴ്സയുടെയും സ്പെയിൻ ദേശീയ ടീമിന്റെയും നിർണായക താരമായ യമാലിന്റെ വ്യക്തിജീവിതത്തിലെ ഈ പുതിയ വാർത്ത ഫുട്ബോൾ ലോകം ഏറെ കൗതുകത്തോടെയാണ് ഉറ്റുനോക്കുന്നത്.
