സിനിമ ചിത്രീകരണത്തിനിടെ സംവിധായകന് എം.എ. നിഷാദിന് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കോയമ്പത്തൂർ: പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടനും സംവിധായകനുമായ എം.എ. നിഷാദിന് പരിക്ക്. ഊട്ടിയിൽ വെച്ച് നടന്ന ഷൂട്ടിങ്ങിനിടെയാണ് അപകടമുണ്ടായത്. കൈകാലുകൾക്ക് പരിക്കേറ്റ അദ്ദേഹത്തെ കൂനൂർ മിലിട്ടറി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വില്ല്യം ആൻഡ് കേറ്റിറന്റ് ബാനറിൽ സാദത്ത് സൈനുദ്ദീൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഊട്ടി ഷെഡ്യൂൾ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. സെറ്റിലെ തടിപ്പലക തകർന്ന് കാൽ കുടുങ്ങുകയായിരുന്നു. പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം
