സന്ധിവേദന അകറ്റാൻ നിർബന്ധമായും കഴിക്കേണ്ട 7 ഭക്ഷണങ്ങൾ
നടക്കുമ്പോഴോ കസേരയിൽനിന്ന് എഴുന്നേൽക്കുമ്പോഴോ ഒക്കെ സന്ധികളിൽ അസ്വസ്ഥത അനുഭവപ്പെടുമ്പോൾ മാത്രമാണ് പലരും സന്ധികളുടെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കുന്നത്. സന്ധിവേദന വഷളാകാതെ പ്രതിരോധിക്കാൻ സഹായിക്കുന്ന ചില പ്രധാന ഭക്ഷണങ്ങൾ പരിചയപ്പെടാം.
- മുഴുധാന്യങ്ങളും പരിപ്പുകളും

ധാന്യങ്ങളും പയറുവർഗ്ഗങ്ങളും അണ്ടിപ്പരിപ്പുകളും വിത്തുകളും ശരീരത്തിന് ആവശ്യമായ നാരുകളും (Fiber) മറ്റ് പോഷകങ്ങളും നൽകി സന്ധികളുടെ ആരോഗ്യം സംരക്ഷിക്കുന്നു.
2. ഫാറ്റി ഫിഷ്

സാൽമൺ, മത്തി, അയല തുടങ്ങിയ മീനുകളിൽ ഒമേഗ-3 ഫാറ്റി ആസിഡുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. സന്ധികളിലുണ്ടാകുന്ന നീർക്കെട്ടും വേദനയും ഫലപ്രദമായി കുറയ്ക്കാൻ ഇവ സഹായിക്കും.
3.കാൽസ്യം അടങ്ങിയ ഭക്ഷണങ്ങൾ

പാൽ, തൈര്, പനീർ തുടങ്ങിയ പാലുൽപ്പന്നങ്ങൾ ഡെയ്ലി മെനുവിൽ ഉൾപ്പെടുത്തുന്നത് എല്ലുകളുടെയും പേശികളുടെയും ആരോഗ്യം ഉറപ്പാക്കും.
4.വിറ്റാമിൻ ഡി ഭക്ഷണങ്ങൾ

എല്ലുകളുടെയും പേശികളുടെയും ബലത്തിന് വിറ്റാമിൻ ഡി അത്യാവശ്യമാണ്. സൂര്യപ്രകാശത്തിനൊപ്പം അനുയോജ്യമായ ആഹാരങ്ങളിലൂടെയും ഇത് ശരീരത്തിലെത്തിക്കാം.
5.വിറ്റാമിൻ സി അടങ്ങിയ പഴങ്ങൾ

നാരങ്ങ വർഗ്ഗത്തിൽപ്പെട്ട പഴങ്ങൾ, പേരയ്ക്ക, നെല്ലിക്ക എന്നിവയിൽ വിറ്റാമിൻ സി ധാരാളമുണ്ട്. ശരീരത്തിലെ കൊളാജൻ രൂപീകരണത്തിന് ഇത് ഏറെ അത്യാവശ്യമാണ്.
6.പ്രോട്ടീൻ സമ്പുഷ്ടമായ ആഹാരങ്ങൾ

ചെറുപയർ, പരിപ്പുവർഗ്ഗങ്ങൾ, മുട്ട, മീൻ, കൊഴുപ്പ് കുറഞ്ഞ മാംസം, സോയാ ഉൽപ്പന്നങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് പേശികളുടെ കരുത്ത് നിലനിർത്താൻ സഹായിക്കും.
7.ഒഴിവാക്കേണ്ടവ ശ്രദ്ധിക്കുക

സന്ധിവേദനയും നീക്കവും കുറയ്ക്കാൻ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, അമിത പഞ്ചസാര അടങ്ങിയ വിഭവങ്ങൾ, സംസ്കരിച്ച ആഹാരങ്ങൾ എന്നിവ പരമാവധി ഒഴിവാക്കുന്നത് നല്ലതാണ്.
