യാചിക്കാനെന്ന വ്യാജേന കടയിലെത്തി; കണ്ണ് വെട്ടിച്ച് ഒന്നര ലക്ഷത്തിന്റെ ഐഫോൺ കവർന്ന് യുവാവ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ക്ഷ ചോദിച്ചെത്തി, കണ്ണ് വെട്ടിച്ച് കടന്നുകളഞ്ഞു; മൊബൈൽ ഷോപ്പിൽ നിന്ന് 1.5 ലക്ഷത്തിന്റെ ഐഫോൺ കവർന്ന പ്രതിക്കായി തിരച്ചിൽ
ബെംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ ഭിക്ഷക്കാരന്റെ വേഷത്തിലെത്തിയ യുവാവ് മൊബൈൽ ഷോപ്പിൽ നിന്ന് ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ഐഫോൺ മോഷ്ടിച്ചു. വിപണിയിലെ പുതിയ മോഡലായ ഐഫോൺ 17 പ്രോ (iPhone 17 Pro) ആണ് പ്രതി ആരുമറിയാതെ തട്ടിയെടുത്തത്.
ഭിക്ഷ യാചിക്കാനെന്ന വ്യാജേന കടയ്ക്കുള്ളിൽ പ്രവേശിച്ച യുവാവ്, ജീവനക്കാരുടെ ശ്രദ്ധ മാറിയ നിമിഷത്തിൽ ഫോൺ കവരുകയും വേഗത്തിൽ കടന്നുകളയുകയുമായിരുന്നു. പിന്നീട് ഫോൺ കാണാതായതിനെ തുടർന്ന് സംശയം തോന്നിയ ജീവനക്കാർ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. യുവാവ് അതിവിദഗ്ധമായി ഫോൺ അടിച്ചുമാറ്റുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
തിലക്വാഡി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. കടയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതിയെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള ശ്രമത്തിലാണ് പോലീസ്.
