വെസ്റ്റേണ്‍ അല്ല ഇത്തവണ ക്ലാസിക്കല്‍ ഡാന്‍സ്; ‘ തുളസീ’ പാട്ടിന് ചുവടുവെച്ച് ഹന്‍സിക

സോഷ്യൽ മീഡിയ കുടുംബമെന്ന നിലയിൽ മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറും കുടുംബവും. ഭാര്യ സിന്ധു കൃഷ്ണയും മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവരുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ, ഇളയമകൾ ഹൻസിക പങ്കുവെച്ച ഏറ്റവും പുതിയ നൃത്ത വീഡിയോയാണ് ഇൻസ്റ്റഗ്രാമിൽ ശ്രദ്ധ നേടുന്നത്. ട്രെൻഡിങ് ഗാനമായ ‘തുളസി’ക്കാണ് ഹൻസിക മനോഹരമായി ക്ലാസിക്കൽ ചുവടുകൾ വെച്ചിരിക്കുന്നത്.
സാധാരണയായി വെസ്റ്റേൺ, മോഡേൺ ഡാൻസ് വീഡിയോകളിലൂടെ എത്താറുള്ള ഹൻസികയുടെ ഈ മേക്ക്ഓവർ ആരാധകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. കറുപ്പും ചുവപ്പും കലർന്ന പരമ്പരാഗത സംഘുടി സാരിയും പരമ്പരാഗത ആഭരണങ്ങളും അണിഞ്ഞ് തനി നാടൻ ലുക്കിലാണ് താരം വീഡിയോയിലുള്ളത്.
നൃത്തത്തെയും ഹൻസികയുടെ ലുക്കിനെയും പ്രശംസിച്ച് നിരവധിയാളുകളാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തുന്നത്. മണിക്കൂറുകൾക്കുള്ളിൽ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
