ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം ; രണ്ടുപേര്‍ക്ക് ദാരുണാന്ത്യം ; വാഹനങ്ങള്‍ക്ക് തീപിടിച്ചു

പിലാത്തറ: കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിലേക്ക് ടാങ്കർ ഇടിച്ചുകയറിയുണ്ടായ വൻ അപകടത്തിൽ രണ്ടുപേർക്ക് ദാരുണാന്ത്യം. തകരാറിലായ ലോറി നന്നാക്കുകയായിരുന്ന മെക്കാനിക്കും സഹായിയുമാണ് മരണപ്പെട്ടത്. കൂട്ടിയിടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങൾക്കും തീപിടിക്കുകയായിരുന്നു.
തിങ്കളാഴ്ച പുലർച്ചെ 3.30-ഓടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. റോഡരികിൽ തകരാറിലായി നിർത്തിയിട്ടിരുന്ന ലോറിയുടെ അറ്റകുറ്റപ്പണി നടത്തുന്നതിനിടെയാണ് അതേദിശയിൽ വന്ന ടാങ്കർ ലോറി പിന്നിൽ ഇടിച്ചുകയറിയത്. ഇടിയുടെ തീവ്രതയിൽ നിമിഷങ്ങൾക്കകം തീ പടർന്നുപിടിക്കുകയായിരുന്നു.
നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സും ചേർന്നാണ് തീയണച്ചത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
