ദക്ഷിണാഫ്രിക്കൻ യാത്ര: വിസ ഇനി വിരൽത്തുമ്പിൽ!

ജൊഹന്നാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ യാത്രകൾ കൂടുതൽ ലളിതമാക്കി ഇന്ത്യൻ പൗരന്മാർക്കായി പുതിയ ഇലക്ട്രോണിക് ട്രാവൽ ഓതറൈസേഷൻ (ഇ.ടി.എ) സംവിധാനം നിലവിൽ വന്നു. ഇനി മുതൽ വിസ അപേക്ഷാ കേന്ദ്രങ്ങളിൽ നേരിട്ട് പോകേണ്ടതില്ലെന്നും, ഓൺലൈൻ വഴി 24 മുതൽ 48 മണിക്കൂറിനുള്ളിൽ ഡിജിറ്റൽ യാത്രാനുമതി സ്വന്തമാക്കാമെന്നും ദക്ഷിണാഫ്രിക്കൻ ആഭ്യന്തരകാര്യ വകുപ്പ് അറിയിച്ചു. ടൂറിസം, സന്ദർശനം, ബിസിനസ് ആവശ്യങ്ങൾ എന്നിവയ്ക്കായി 90 ദിവസം വരെ ദക്ഷിണാഫ്രിക്കയിൽ തങ്ങാൻ സഹായിക്കുന്ന ഈ പദ്ധതിയിലൂടെ, പരമ്പരാഗത വിസ സ്റ്റിക്കറുകൾക്ക് പകരം പാസ്പോർട്ടുമായി ഡിജിറ്റലായി ബന്ധിപ്പിച്ച യാത്രാനുമതിയാണ് യാത്രക്കാർക്ക് ലഭിക്കുക.
