ചൈനീസ് കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാന് ആക്രമണം: കുവൈത്തില്‍ ഒരു തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്ത് സിറ്റി: കുവൈത്തിൽ ചൈനീസ് നിർമാണ കമ്പനിയുടെ കെട്ടിടത്തിന് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. പ്രദേശം ലക്ഷ്യമാക്കി വന്ന ഡ്രോൺ/മിസൈൽ ആക്രമണമാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ആക്രമണത്തെത്തുടർന്ന് കെട്ടിടത്തിന് തീപിടിക്കുകയും വൻ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. അഗ്നിശമന സേനയും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. കൊല്ലപ്പെട്ടയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
മേഖലയിൽ ഇറാന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ആക്രമണങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയ അധികൃതർ, സുരക്ഷ ശക്തമാക്കിയതായി അറിയിച്ചു.
