കുണ്ടറ കസ്റ്റഡി മര്‍ദ്ദനം ; കുടുംബത്തിന്റെ ആരോപണം തള്ളി ; സിയാദിന് മറ്റൊരു മര്‍ദ്ദനം കിട്ടിയെന്ന് മൊഴിയുണ്ടെന്ന് പോലീസ്

കൊല്ലം: കുണ്ടറയിലെ പോലീസ് മര്‍ദ്ദന പരാതിയില്‍ മരണപ്പെട്ട സിയാദ് മറ്റൊരാളുടെ മര്‍ദ്ദനത്തിന് ഇരയായെന്ന് ബന്ധു പോലീസിന് മൊഴി നല്‍കിയിരുന്നെന്ന് റിപ്പോര്‍ട്ട്. സിയാദിന്റെ പിതൃസഹോദരന് ജൂലൈ 25 ന് സിയാദിനെ ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിന് മുമ്പായി നല്കിയ മൊഴി നല്‍കിയതായിട്ടാണ് വിവരം.
മറ്റൊരു മര്‍ദ്ദനത്തെ തുടര്‍ന്നാണ് സിയാദിന് ചികിത്സ വേണ്ടി വന്നതെന്നാണ് ഈ മൊഴി പ്രകാരമുള്ള പോലീസിന്റെ സൂചന. തന്നെ രണ്ടുപേര്‍ മര്‍ദ്ദിച്ചെന്നും അവരെ തിരിച്ചടിക്കണമെന്നും സിയാദ് തന്നോട് പറഞ്ഞതായിട്ടാണ് ബന്ധു പോലീസിനോട് പറഞ്ഞത്. മൊഴി പോലീസ് രേഖപ്പെടുത്തുകയും വായിച്ചുകേള്‍പ്പിച്ച് ബന്ധു ഒപ്പിടുകയും ചെയ്തിട്ടുണ്ട്. ഈ മര്‍ദ്ദനത്തെക്കുറിച്ച് അന്വേഷിക്കുകയാണ് പോലീസ്. ഇവരുടെ പേരുവിവരങ്ങള്‍ പോലീസിന് മനസ്സിലായിട്ടുണ്ട്. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുന്നതിനാല്‍ അവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പോലീസിെനതിരേ ഗുരുതര ആരോപണം ഉയര്‍ന്ന ഘട്ടത്തിലാണ് മൊഴി വന്നിരക്കുന്നത്. മെയ് 27 നായിരുന്നു സിയാദിന്റെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ 25 നാണ് ബന്ധു മൊഴി നല്‍കിയത്. പോലീസ് സിയാദിനെ കസ്റ്റഡിയില്‍ എടുത്തത് ജൂലൈ 17 നായിരുന്നു. പിറ്റേന്ന് തന്നെ വിടുകയും ചെയ്തിരുന്നു. എന്നാല്‍ പോലീസ് ഇതിനിടയില്‍ സിയാദിനെ മര്‍ദ്ദിച്ചെന്ന് പോലീസിനെതിരേ സിയാദിന്റെ കുടുംബം രംഗത്ത് വന്നിരുന്നു. ഇത് തള്ളിക്കൊണ്ടാണ് സിയാദിന്റെ പിതാവിന്റെ സഹോദരന് കുണ്ടറ പോലീസിന് നല്കിയ മൊഴി പോലീസ് പുറത്തുവിട്ടത്.
