ഗുജറാത്തിലെ പഠാൻ ജില്ലയിൽ അയ്യായിരം രൂപയുടെ കടബാധ്യതയെച്ചൊല്ലി മുപ്പത്തിയഞ്ചുകാരിയായ വിധവയെ പലിശക്കാരൻ തീ കൊളുത്തിക്കൊന്നു. പഠാനിലെ ഖൽകാപുര പ്രദേശത്താണ് മനസ്സാക്ഷിയെ ഞെട്ടിച്ച ഈ സംഭവം നടന്നത്. രണ്ട് കുട്ടികളുടെ അമ്മയായ പിങ്കിബെൻ പട്നിയാണ് കൊല്ലപ്പെട്ടത്.